
വിതുര∙ ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് മാസത്തോളം കഴിഞ്ഞിട്ടും വിതുര താലൂക്ക് ആശുപത്രിയിലെ പുതിയ ബഹുനിലക്കെട്ടിടം പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. കെട്ടിടം പുതിയത് ഉണ്ടായിട്ടും കിടത്തിച്ചികിത്സയും പരിശോധനയും ഉൾപ്പെടെ വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടത്തിൽ തന്നെ.
ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ വൈകുന്നതാണ് പുതിയ കെട്ടിടത്തിലെ ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ വൈകുന്നത്. 2,96,79,715 രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തത് ഫെബ്രുവരി 24ന് ആണ്.
അതിനു ശേഷമാണ് ഇലക്ട്രിഫിക്കേഷൻ ജോലികൾ ഉൾപ്പെടെ നടന്നത്. ആശുപത്രി പ്രവർത്തനത്തെ കുറിച്ച് ഉയർന്ന പരാതികൾക്ക് ഒടുവിൽ കഴിഞ്ഞ ജില്ലാ പഞ്ചായത്താണ് കെട്ടിട
നിർമാണത്തിന് തുടക്കമിട്ടത്.
നിർമാണ പ്രവർത്തനങ്ങൾ പലപ്പോഴും വഴിയിൽ നിലച്ചതും പരാതികൾക്ക് വഴി വച്ചു. 2020ൽ ആരംഭിച്ച പണി ഒടുവിൽ ഈ വർഷമാണ് ഏകദേശം പൂർത്തിയായത്.
തുടർന്ന് തിടുക്കത്തിൽ ഉദ്ഘാടനവും നടത്തി.അഞ്ച് പഞ്ചായത്തുകളുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ഉപകരിക്കേണ്ട കെട്ടിടമാണ് തികഞ്ഞ അനാസ്ഥയുടെ ഭാഗമായി അടഞ്ഞു കിടക്കുന്നത്.
ആദിവാസി, ദലിത് ഉന്നതികളിൽ നിന്നുള്ളവരും തോട്ടം തൊഴിലാളികൾ ഉൾപ്പെടുന്ന സാധാരണക്കാരുമാണ് ആശുപത്രിയിലെ നിത്യ സന്ദർശകർ. സ്ഥല പരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ആശുപത്രിയിൽ നിന്നും കുറ്റമറ്റ രീതിയിലുള്ള സേവനം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
ചെറിയ ബുദ്ധിമുട്ടുകളുമായി വന്നാൽ പോലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]