കണ്ടെയ്നറിന്റെ വാതിൽ തെക്കേകൊല്ലങ്കോട് തീരത്ത്; കണ്ടെത്തിയത് മുന്നൂറു കിലോയോളം ഭാരം വരുന്ന ഇരുമ്പ് വാതിൽ
പൊഴിയൂർ∙ കണ്ടെയ്നറിന്റെ വാതിൽ തീരത്ത് അടിഞ്ഞു. തെക്കേകൊല്ലങ്കോട് തീരത്ത് ഇന്നലെ ആണ് മുന്നൂറു കിലോയോളം ഭാരം വരുന്ന ഇരുമ്പ് വാതിൽ കണ്ടെത്തിയത്.
പൊലീസ് അറിയിച്ചതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ എത്തി ലോറിയിൽ കയറ്റി വാതിൽ വിഴിഞ്ഞത്തേക്കു മാറ്റി. ആഴ്ചകൾക്ക് മുൻപ് ആലപ്പുഴ തീരക്കടലിൽ മുങ്ങിയ എംഎസ്സിയുടെ ചരക്ക് കപ്പലിൽ നിന്നുള്ള കണ്ടെയ്നറിന്റെ ഭാഗം ആണെന്ന് സംശയിക്കുന്നു.
കപ്പൽ മുങ്ങിയതിനു പിന്നാലെ പൊഴിയൂർ തീരത്തേക്ക് വൻതോതിൽ പ്ലാസ്റ്റിക് നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും, കശുവണ്ടിയും അടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റിൽ എത്തിയത് എന്നാണ് നിഗമനം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]