
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറയിൻകീഴ്∙ കടയ്ക്കാവൂരിൽ റോഡു മുറിച്ചു കടക്കവേ കാറിടിച്ചു ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കടയ്ക്കാവൂർ ചാവടിമുക്ക് നിത്യശ്രീയിൽ സി.ജയകുമാർ (66) ആണു മരിച്ചത്. ഇക്കഴിഞ്ഞ 12നു രാത്രി ഏഴുമണിയോടെ വീടിനു സമീപമുള്ള മെയിൻ റോഡ് മറികടക്കവേ കാറിടിച്ചാണു അപകടം. കേരള വണിക വൈശ്യസംഘം സംസഥാന-ജില്ല കമ്മിറ്റികളിൽ അംഗമായിരുന്നു. വണിക വൈശ്യസംഘം കടയ്ക്കാവൂർ ശാഖ പ്രസിഡന്റായും പ്രവർത്തിച്ചു. സംസ്കാരം നടത്തി. നിലയ്ക്കാമുക്കിൽ നിത്യശ്രീ ഫ്ലവർ ആൻഡ് ഓയിൽ മിൽ ഉടമയാണ്. ഭാര്യ ബി.സിന്ധു. മക്കൾ: അനന്തശ്രീ, സായ് നിത്യ. മരുമകൻ ദീപു.