
ഗുരുതര പരുക്കോടെ അവശനിലയിൽ കണ്ട കാട്ടാനയെ മയക്കുവെടി വച്ചു; ചികിത്സ തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിതുര∙ പഞ്ചായത്തിലെ മണലിയിലെ ജനവാസ മേഖലയിൽ ഗുരുതര പരുക്കോടെ അവശനിലയിൽ കണ്ട കാട്ടാനയെ മയക്കുവെടി വച്ചു. ചികിത്സയ്ക്കായാണ് മയക്കുവെടി വച്ചത്. വനം വകുപ്പ് സർജൻ ഡോ.അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആനയെ പരിശോധിച്ച് മുറിവിൽ മരുന്ന് പുരട്ടി.
മുറിവ് ആഴത്തിലുള്ളതാണെങ്കിലും അതിവേഗം ഭേദമായേക്കുമെന്നാണ് വനം വകുപ്പിന്റെ നിഗമനം. കാട്ടാനയെ രണ്ടാഴ്ച വനം വകുപ്പിന്റെ പരിധിയ്ക്കുള്ളിൽ നിർത്തി നിരീക്ഷിക്കും. ചികിത്സയ്ക്കു ശേഷം കാടിനുള്ളിലേക്ക് മടക്കി അയക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തും. നിലവിൽ ആന ആക്രമണകാരിയല്ലെന്നും പൊതുവേ ശാന്തനാണെന്നുമാണ് വിലയിരുത്തൽ. ജനവാസ മേഖലയിലേക്ക് ഇതേ ആന പലപ്പോഴായി ഇറങ്ങിയിട്ടുണ്ട്. കൃഷി നശിപ്പിച്ചിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ ആക്രമിച്ചിട്ടില്ലെന്നത് കൂടുതൽ ആശങ്ക പരത്തുന്നില്ല.