
ടാർ കുത്തിയിളക്കി കമ്പനി സ്ഥലം വിട്ടെന്ന് പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വെള്ളനാട് കുളക്കോട് – അരുവിക്കര റോഡ് 8.80 കോടി രൂപ ചെലവഴിച്ച് നവീകരിക്കാൻ കരാർ നൽകിയ കമ്പനി നിലവിലുള്ള ടാർ കുത്തിയിളക്കിയ ശേഷം സ്ഥലംവിട്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസെടുത്ത് പൊതുമരാമത്ത് വകുപ്പിന് നോട്ടീസയച്ചു. മേയ് 30 ന് മുമ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിക്കണം.
ഒരു മാസത്തിനകം ടാർ ചെയ്യാമെന്ന് വാഗ്ദാനം നൽകിയ ശേഷം കമ്പനി സ്ഥലം വിട്ടിട്ട് ഇപ്പോൾ നാലു മാസമായെന്ന് വാളിയറ സ്വദേശി ജെ. ശശി സമർപ്പിച്ച പരാതിയിൽ പറയുന്നു. റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന ജനം ശ്വാസം മുട്ടൽ, അലർജി, ത്വക്ക് രോഗങ്ങൾ എന്നിവ മൂലം പൊറുതിമുട്ടുകയാണെന്ന് പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ എത്രയും വേഗം റോഡ് ടാർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിലുള്ള ടാർ കുത്തിയിളക്കി അര അടി താഴ്ചയിൽ സിമന്റും കെമിക്കലും ചേർത്തു നിരപ്പാക്കിയ അവസ്ഥയിലാണ് റോഡെന്ന് പരാതിയിൽ പറയുന്നു.