
സർക്കാരിന്റെ നാലാം വാർഷികം; ക്ഷണിക്കപ്പെട്ടവരുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കും
തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി 23ന് രാവിലെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന യോഗത്തില്‍ ക്ഷണിക്കപ്പെട്ട 500 വ്യക്തികള്‍ പങ്കെടുക്കും.
രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കുന്ന പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം പേര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ടാകും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭാക്താക്കള്‍, ട്രേഡ് യൂണിയന്/ പ്രതിനിധികള്‍, യുവജനത, വിദ്യാർഥികള്‍, സാംസ്കാരിക, കായിക രംഗത്തെ പ്രതിഭകള്‍, പ്രാഫഷണലുകള്‍, വ്യവസായികള്‍, പ്രവാസികള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ മേയ് 23ന് തിരുവനന്തപുരത്ത് സമാപിക്കും.
വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 17 മുതല്‍ 23 വരെയാണ് പുത്തരിക്കണ്ടം മൈതാനത്ത് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]