
അവധിക്കാലം ആഘോഷിക്കാൻ കോവളത്തേക്ക് വന്നാൽ ‘പണികിട്ടും’; അടിസ്ഥാന സൗകര്യമില്ലാതെ ബീച്ചുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോവളം ∙ അവധിക്കാലം ആഘോഷിക്കാൻ കോവളത്തേക്ക് സന്ദർശകർ കൂടുമ്പോഴും അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ അധികൃതർ. ശുദ്ധജലം പോലും പണം നൽകി വാങ്ങണം. ശുചിമുറി സൗകര്യം ഇല്ലാത്തതും സന്ദർശകരെ ബുദ്ധിമുട്ടിലാക്കുന്നു. ലൈറ്റ് ഹൗസ് ബീച്ചിന്റെ അറ്റത്തായി പേരിനു മാത്രം ശുചിമുറി സൗകര്യം ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾ ഏറെ എത്തുന്ന ഹവ്വാ, ഗ്രോവ് ബീച്ചുകളിൽനിന്നു ഇവിടേക്കെത്താൻ വളരെ ദൂരം നടക്കണം.
കടലിലെ കുളി കഴിഞ്ഞു വസ്ത്രം മാറാനും സന്ദർശകർക്ക് ബീച്ചിൽ സൗകര്യമില്ല. പതിറ്റാണ്ടുകൾക്കു മുൻപേ രാജ്യാന്തര ടൂറിസം മാപ്പിൽ കയറിപ്പറ്റിയ കോവളത്ത് ബീച്ചിലേക്ക് എത്താൻ വഴി പോലുമില്ലാത്ത അവസ്ഥ. സമഗ്ര വികസനം എന്ന പേരിൽ വർഷങ്ങൾക്കു മുൻപേ പറഞ്ഞ കോടികളുടെ പദ്ധതി ഇന്നും പ്രഖ്യാപനത്തിൽ മാത്രം. ലൈഫ് ഗാർഡുകൾക്കു വിശ്രമകേന്ദ്രം പ്രഖ്യാപിച്ചെങ്കിലും അതും വാക്കുകളിൽ ഒതുങ്ങി.
കോവളത്ത് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനു തയാറാണെന്നും എന്നാൽ ഭൂമി ലഭിക്കാത്തതാണ് തടസ്സമെന്നും ടൂറിസം വകുപ്പ് അധികൃതർ പറയുന്നു. തടസ്സവാദങ്ങൾ നിരത്തി അധികൃതർ ഒഴിവാകുമ്പോൾ വലയുന്നത് സന്ദർശകരാണ്.