ഐക്യ കേരളപ്പിറവിക്കു ശേഷം ഒറ്റഘട്ടമായി തിരഞ്ഞെടുപ്പു നടക്കുന്നത് 15–ാം തവണയാണെങ്കിലും 6 ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിനെയും മലയാളി കണ്ടിട്ടുണ്ട്.
1957ൽ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പും കേരളത്തിലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് 6 ഘട്ടങ്ങളായാണു നടന്നത്. 1957 ഫെബ്രുവരി 28, മാർച്ച് 2,5,7,9,11 തീയതികളിലായിട്ടായിരുന്നു അന്നു വോട്ടെടുപ്പ്.
1971, 1980 ലോക്സഭാ തിരഞ്ഞെടുപ്പുകൾ 2 ഘട്ടങ്ങളായാണു നടന്നത്.
1971ൽ മാർച്ച് 6, 9 തീയതികളിലും 1980ൽ ജനുവരി 3, 6 തീയതികളിലും. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 22, 29, മേയ് 3 തീയതികളിലായി 3 ഘട്ടമായി നടന്നു.
ഒന്നാം ലോക്സഭാ തിരഞ്ഞെടുപ്പും തിരു–കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് 14 ഘട്ടങ്ങളായാണു നടന്നത്. 1951 ഡിസംബർ 10, 11, 13, 14, 17, 18, 19, 20, 21, 22, 1952 ജനുവരി 2, 3, 4, 5 തീയതികളിൽ.
മലബാർ ഉൾപ്പെട്ട മദ്രാസ് സംസ്ഥാനത്ത് 1952 ജനുവരി 2, 5, 8, 9, 11, 12, 16, 21, 25 തീയതികളിലും.
എട്ടു ഘട്ടങ്ങളായാണ് (1954 ഫെബ്രുവരി 15,17,18,19,22,24,25,26) തിരു–കൊച്ചി നിയമസഭയിലേക്കുള്ള അടുത്ത തിരഞ്ഞെടുപ്പു നടന്നത്.
1951–52ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കൊല്ലം – മാവേലിക്കര ലോക്സഭാ നിയോജകമണ്ഡലത്തിൽ 4 ഘട്ടമായിട്ടാണ് വോട്ടെടുപ്പു നടന്നത്. ചിറയിൻകീഴ്, മീനച്ചിൽ ലോക്സഭാ മണ്ഡലങ്ങളിൽ 3 ഘട്ടമായിട്ടും തിരു–കൊച്ചിയിലെ ശേഷിച്ച 8 ലോക്സഭാ മണ്ഡലങ്ങളിൽ 2 ഘട്ടമായിട്ടുമായിരുന്നു പോളിങ്.
പിൽക്കാലത്ത് കേരളം മുഴുവൻ ഒറ്റ ദിവസം പോളിങ് നടന്നപ്പോൾ ഇതു വിശ്വസിക്കാൻ പ്രയാസം തോന്നാം.
1948ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് 7 ഘട്ടമായും (ഫെബ്രുവരി 2, 4, 10, 12, 14, 16, 18) കൊച്ചി നിയമസഭയിലേക്ക് 2 ഘട്ടമായും (സെപ്റ്റംബർ 8, 11) തിരഞ്ഞെടുപ്പു നടന്നു. ഒരിക്കൽ മാത്രം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനും (1988 ജനുവരി 23) ജില്ലാ കൗൺസിലേക്കുള്ള ഏക തിരഞ്ഞെടുപ്പിനും (1991 ജനുവരി 29) ഏക ദിന പോളിങ് ആയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

