മലയിൻകീഴ് ∙ ‘ നേമം ബ്ലോക്ക് പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട എൽ.അനിത എന്ന ഞാൻ…’ നാളെ ഇങ്ങനെ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്നത് കോൺഗ്രസ് നേതാവായ മലയിൻകീഴ് പഴയ റോഡ് ഗോകുലം വീട്ടിൽ എൽ.അനിതയുടെ ജീവിതത്തിൽ ആറാം തവണയാണ്.
പക്ഷേ, ഒരു വ്യത്യാസം മാത്രം നേമം ബ്ലോക്ക് എന്നത് രണ്ടാം തവണ. ബാക്കി 3 പ്രാവശ്യവും മലയിൻകീഴ് പഞ്ചായത്തിലേക്കാണു തിരഞ്ഞെടുത്തത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ 6 തവണ മത്സരിച്ചപ്പോഴും അനിത വിജയ കിരീടം ചൂടി.
1995ൽ ആണ് ഹൈസ്കൂൾ വാർഡിൽ നിന്നും വിജയിച്ച് ആദ്യമായി മലയിൻകീഴ് പഞ്ചായത്ത് അംഗമാകുന്നത്. ആദ്യ വിജയത്തിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റ് ആകാനും അവസരം ലഭിച്ചു.
2000ൽ മഞ്ചാടി വാർഡിൽ നിന്നും വിജയിച്ചു. 2005 ൽ മത്സരിച്ചില്ല.
2010ൽ ചിറ്റിയൂർകോട് വാർഡിൽ നിന്നും വിജയിച്ച അനിത രണ്ടര വർഷത്തിനു ശേഷം വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി.
2015ൽ മലയിൻകീഴ് ഡിവിഷനിൽ നിന്നും മത്സരിച്ച് ആദ്യമായി നേമം ബ്ലോക്ക് പഞ്ചായത്ത് അംഗമായി. പിന്നാലെ പ്രസിഡന്റും ആയി.
2020ൽ ചിറ്റിയൂർകോട് വാർഡിൽ നിന്നും വീണ്ടും ജനവിധി തേടി നാലാം തവണ മലയിൻകീഴ് പഞ്ചായത്തംഗമായി. ഇപ്പോൾ വലിയറത്തല വാർഡിൽ നിന്നും 873 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് രണ്ടാം തവണ നേമം ബ്ലോക്ക് അംഗമായി. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറികൂടിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

