മലയിൻകീഴ് ∙ മൂങ്ങോട് മുക്കംപാലമൂട് ഭാഗത്ത് കഴിഞ്ഞ ദിവസം സ്കൂട്ടറിൽ പോയ അമ്മയെയും കുഞ്ഞിനെയും അടക്കം 4 പേരെ കടിച്ച തെരുവുനായയുടെ പരിശോധന ഫലം ലഭിക്കാൻ 2 ദിവസംകൂടി എടുക്കുമെന്ന് മൃഗാശുപത്രി അധികൃതർ.
അവശനിലയിൽ കണ്ടെത്തിയ നായയെ പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും ചത്തിരുന്നു. പോസ്റ്റ്മോർട്ടം ഫലവും കിട്ടിയാൽ മാത്രമേ നായയ്ക്കു പേവിഷബാധ സ്ഥിരീകരിക്കാൻ കഴിയൂ.
എന്നാൽ മറ്റു തെരുവുനായ്ക്കൾക്കും വളർത്തു മൃഗങ്ങൾക്കും ഈ നായ കടിച്ചതായി വിവരമില്ല.
അതിനാൽ ആശങ്കപ്പെടാനില്ലെന്നു വിളപ്പിൽ മൃഗാശുപത്രി വെറ്ററിനറി സർജൻ സി.എസ്.ആദർശ് ചന്ദ്രൻ അറിയിച്ചു. പ്രദേശത്തെ തെരുവുനായ്ക്കൾക്ക് അടിയന്തരമായി പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തു.
ചൊവ്വാഴ്ച രാവിലെയാണ് നായയുടെ ആക്രമണം ഉണ്ടായത്.
ലോട്ടറി വിൽപനക്കാരനായ തച്ചോട്ടുകാവ് കോഴിപ്പുര ലെയ്നിൽ ശശി (65), മണ്ണടിക്കോണം സ്വദേശി വിപിൻ ദാസിന് ( 42 ), സ്കൂട്ടർ യാത്രക്കാരായ വിളപ്പിൽശാല കരുവിലാഞ്ചി സ്വദേശി അപർണ ( 25) , മകൾ ഏറ (3) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

