തിരുവനന്തപുരം ∙ വേളി പൊഴി മുറിച്ചതിനു പിന്നാലെ ശംഖുമുഖം തീരത്ത് കുളവാഴകൾ അടിഞ്ഞു. അവധി ദിനമായ ഇന്നലെ ബീച്ചിൽ എത്തിയവർക്ക് അഴുകിയ കുളവാഴയുടെ രൂക്ഷമായ ദുർഗന്ധം കാരണം മൂക്ക് പൊത്തേണ്ട
സ്ഥിതിയായിരുന്നു. കഴിഞ്ഞമാസം വേളി പൊഴി മുറിച്ചതിനു പിന്നാലെയാണ് ബീച്ചിൽ കുളവാഴകൾ അടിഞ്ഞുതുടങ്ങിയത്.
അധികൃതർ ഇവ ചാക്കിൽ വാരി നിറച്ചിരുന്നെങ്കിലും ഇത് എടുത്ത് മാറ്റാതെ ആഴ്ചകൾ ഇരുന്നതോടെ കുളവാഴകൾ ബീച്ചിലും പരിസരത്തും ദുർഗന്ധമായി മാറി.
ബീച്ചിലെ മണലിൽ ഇരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഒട്ടേറെ തവണ പ്രദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആക്ഷേപം ഉണ്ട്. ചാക്കിൽ വാരി വച്ചിരിക്കുന്ന കുളവാഴ മാലിന്യത്തിൽ ഇഴജന്തുക്കൾ ഉൾപ്പെടെ ഉണ്ടാകാമെന്നും അടിയന്തരമായി ഇത് എടുത്ത് മാറ്റാനുള്ള നടപടിയുണ്ടാകണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

