വെള്ളറട∙ കെഎസ്ആർടിസി വീണ്ടും ഓർഡിനറി ബസിനെ ഫാസ്റ്റ് പാസഞ്ചറാക്കി ഓടിക്കുന്നുവെന്ന് പരാതി. മുൻപ് വെള്ളറട
ഡിപ്പോ അധികൃതർ ഓർഡിനറി ബസ് ഫാസ്റ്റ് പാസഞ്ചറാക്കി ഓടിക്കുന്നത് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളറട
നിന്നും കാട്ടാക്കടവഴി തിരുവനന്തപുരത്തേക്കാണ് അന്ന് സർവീസ് നടത്തിയിരുന്നത്. വാർത്ത വന്നതിനെ തുടർന്ന് അത് നിർത്തലാക്കി.
ഇപ്പോൾ വീണ്ടും നെയ്യാറ്റിൻകര ഡിപ്പോയിലെ ഓർഡിനറി ബസ് വെള്ളറടയിലെത്തിച്ച് ധനുവച്ചപുരം നെയ്യാറ്റിൻകര തിരുവനന്തപുരം വഴി കൊല്ലത്തേക്ക് ഫാസ്റ്റ് പാസഞ്ചറാക്കി സർവീസ് നടത്തുന്നു.
ജീവനക്കാരും യാത്രക്കാരും ഇതിനെ ശക്തമായി എതിർക്കുകയാണ്. ഓർഡിനറി പെർമിറ്റ് മാത്രമുള്ള ബസ് ഫാസ്റ്റ് പാസഞ്ചറാക്കി ഓടിക്കുമ്പോൾ അപകടങ്ങളിൽ ഉൾപ്പെടുകയാണെങ്കിൽ നിയമ പരിരക്ഷ ഉണ്ടാകില്ല.
ഡ്രൈവർ റിമാൻഡിലാകും. ഇക്കാര്യമാണ് ജീവനക്കാരെ ആശങ്കപ്പെടുത്തുന്നത്.
ഇത്തരത്തിൽ ഓർഡിനറി ബസുകളെ ഫാസ്റ്റ് പാസഞ്ചറാക്കി സർവീസ് നടത്താൻ കോർപറേഷൻ അനുമതി നൽകിയിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

