തിരുവനന്തപുരം ∙ നാനൂറു വർഷത്തിലേറെ പഴക്കമുള്ള തറവാടു വീട് അഗ്നിക്കിരയായി. തിരുവല്ലം ഇടയാറിൽ നാരകത്തറ ദേവി ക്ഷേത്രത്തോടു ചേർന്നുള്ള നാരകത്തറ തറവാടാണു തീ പിടിച്ചു നശിച്ചത്. ഇന്നലെ വൈകിട്ട് 7.30നായിരുന്നു സംഭവം.
നാട്ടുകാർ ഉടൻ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അവർ എത്തിയെങ്കിലും ഇടയാർ ഇരുമ്പ് പാലം തകർച്ചയിൽ ആയതിനാൽ വലിയ വാഹനത്തിനു സമയത്തിന് എത്താൻ കഴിഞ്ഞില്ല.
പിന്നീട് അഗ്നിശമന സേനയുടെ ചെറിയ വാഹനം കൊണ്ടുവന്നു. അപ്പോഴേക്കും വീടിന്റെ ഏതാണ്ട് എല്ലാ ഭാഗത്തും തീ ബാധിച്ചിരുന്നു.
ചെറിയ വാഹനമായതിനാൽ വെള്ളം വേഗം തീർന്നു പോയി.
സമീപത്തെ വീടുകളിൽ നിന്നു വെള്ളം ശേഖരിച്ചാണ് ഉപയോഗിച്ചത്. രാത്രി 10.30നാണു തീ നിയന്ത്രണവിധേയമാക്കിയത്.
അപ്പോഴേക്ക് വീടു പൂർണമായി കത്തി നശിച്ചിരുന്നു. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിക്കൂറ കൊണ്ടുപോകുന്ന ക്ഷേത്രമാണു നാരകത്തറ ദേവി ക്ഷേത്രം.
തലമുറകളായി കൈമാറി വന്ന വീട്ടിൽ ഒടുവിൽ താമസിച്ചിരുന്ന ബാലചന്ദ്രൻ മറ്റൊരു വീട് നിർമിച്ചു താമസം മാറി. ഈ വീട് ക്ഷേത്രത്തിന്റെ കലവറയായി ഉപയോഗിക്കുകയായിരുന്നു.
പൂർണമായും തടിയിൽ നിർമിച്ച് ഓലമേഞ്ഞ വീട് മുൻപ് ഓല മാറ്റി ഷീറ്റ് മേഞ്ഞിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]