
വിളവൂർക്കൽ ∙വിളവൂർക്കലിലെ കായികപ്രേമികളുടെ കാലങ്ങളായുള്ള ആഗ്രഹമാണ് പഞ്ചായത്തിൽ സ്വന്തമായൊരു മൈതാനം. വിളവൂർക്കൽ പഞ്ചായത്ത് പലതവണ സ്ഥലം വാങ്ങാൻ ഫണ്ട് അനുവദിച്ചെങ്കിലും വിലയ്ക്ക് അനുസൃതമായി ഭൂമി ലഭ്യമായില്ല. ഒടുവിൽ ഒരു കൂട്ടം യുവാക്കളുടെ പരിശ്രമത്തിന്റെ ഫലമായി പുതുവീട്ടുമേലെ വാർഡിൽ പൊറ്റയിൽ കുന്നുവിള ഭാഗത്ത് 76 സെന്റ് ഭൂമി കണ്ടെത്തി.
ഇത് ഏറ്റെടുക്കാമെന്ന് പഞ്ചായത്ത് ഭരണസമിതി സമ്മതിച്ചു. ഒരു കോടി രൂപ ഫണ്ടും നീക്കിവച്ചു. യുവാക്കൾ തന്നെ മുന്നിട്ടിറങ്ങി രേഖകൾ തരപ്പെടുത്തി.
പക്ഷേ, ഭൂമി നെൽവയൽ തണ്ണീർത്തട
നിയമത്തിൽ ( ഡേറ്റാബാങ്ക് ) ഉൾപ്പെട്ടതായതിനാൽ കരഭൂമിയാക്കി മാറ്റണം. ഇതിനായി രേഖകളുമായി യുവാക്കൾ കൃഷി ഭവനിൽ പലതവണ പോയിട്ടും നടപടി ഉണ്ടായില്ല.
ദിവസങ്ങൾക്കുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ വസ്തു വേറെ ആൾക്ക് വിൽക്കാൻ സാധ്യതയുണ്ട്. പഞ്ചായത്തിന്റെ ഫണ്ട് ലാപ്സാകുമെന്ന ആശങ്കയുമുണ്ട്. പഞ്ചായത്ത്, റവന്യു വകുപ്പുകളുടെ പിന്തുണ ഉണ്ടായിട്ടും പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനു പിന്നിൽ ഭൂമാഫിയ സംഘമാണെന്നും കളിസ്ഥലം കൂട്ടായ്മ ആരോപിച്ചു.
ഇന്ന് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിക്കുമെന്ന് കൂട്ടായ്മ അറിയിച്ചു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]