
കിളിമാനൂർ∙ എംസി റോഡിൽ കുറവൻകുഴിക്കും തട്ടത്തുമലയ്ക്കും ഇടയ്ക്ക് മണലേത്തുപച്ചയിൽ റോഡിന്റെ മധ്യഭാഗത്തായി യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിക്കുന്ന കുഴികൾ. കുഴികൾ കാരണം അപകടങ്ങൾ തുടർ കഥയായിട്ടും കുഴികൾ നികത്താതെ കെഎസ്ടിപി. മണലേത്തുപച്ചയിൽ റോഡിന്റെ മധ്യഭാഗത്തായി രണ്ടിടങ്ങളിൽ കുഴികളായിട്ട് മാസങ്ങളായി.
മഴക്കാലത്ത് കുഴികളിൽ വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ പലപ്പോഴും കുഴികൾ അറിയാതെ പോകുന്നു.
ചില അവസരങ്ങളിൽ വാഹനം ഓടിക്കുന്നവർ കുഴികളുടെ അടുത്ത് എത്തുമ്പോൾ ആണ് റോഡിലെ കുഴികൾ കാണുന്നത്. ഒന്നുകിൽ വാഹനങ്ങൾ കുഴികളിൽ ഇടിച്ചിറങ്ങും, അല്ലാത്ത പക്ഷം വെട്ടി ഒഴിക്കാൻ നോക്കും രണ്ടായാലും അപകടം ഉറപ്പാണ്.
ഇരുചക്ര വാഹന സഞ്ചാരികൾ ജീവൻ ഭയന്നാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു വാഹനം കുഴിയിൽ വീണു, പിറകെ വന്ന 3 വാഹനങ്ങൾ കൂട്ടിയിടിച്ചു.
കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാരന് കുഴിയിൽ വീണു പരുക്കേറ്റു.
ദേശീയ പാതയിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ എംസി റോഡിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ട്. മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കെഎസ്ടിപി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം സവാരി ചെയ്യുന്ന എംസി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാത്തതിൽ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]