
വെഞ്ഞാറമൂട് ∙ മേൽപാലം നിർമാണം തുടങ്ങുന്നതിനു മുൻപു തന്നെ കടുത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങി വെഞ്ഞാറമൂട്. അടിയന്തരമായി റിങ് റോഡ് നവീകരണം ആരംഭിച്ചില്ലെങ്കിൽ ഓണ ദിനങ്ങളിൽ എംസി റോഡിലെ യാത്ര നരകതുല്യമാകും.
മേൽപാലം നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് തൂണുകളുടെ നിർമാണം ആരംഭിക്കുന്നതോടെ എംസി റോഡ് ഭാഗികമായി അടയ്ക്കും. ഇടുങ്ങിയ റിങ് റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്കരമാകും.
വെഞ്ഞാറമൂട് മാർക്കറ്റ്–പൊലീസ് സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ–കാവറ എന്നീ റോഡുകളാണ് റിങ് റോഡായി നവീകരിക്കുന്നത്.
പുത്തൻപാലം – വെഞ്ഞാറമൂട് റോഡ് വഴി വരുന്നവർക്ക് എംസി റോഡിൽ പ്രവേശിച്ച് കിളിമാനൂർ ഭാഗത്തേക്കും എംസി റോഡിൽ കിളിമാനൂർ ഭാഗത്തു നിന്ന് ആറ്റിങ്ങൽ റോഡിലേക്കു പ്രവേശിക്കാനും ഈ റോഡുകളാണ് ഉപയോഗിക്കുക. എന്നാൽ റിങ് റോഡിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടേയുള്ളൂ.
കരാർ നൽകി നിർമാണത്തിലേക്കു കടക്കാൻ ഇനിയും മാസങ്ങളെടുക്കും. അപ്പോഴേക്കും മേൽപാലത്തിന്റെ തൂണുകളുടെ നിർമാണം തുടങ്ങുന്നതിനാൽ യാത്രക്കാർ ദുരിതത്തിലാകും.
ഇപ്പോൾ തന്നെ മണിക്കൂറോളം നീളുന്ന ഗതാഗതക്കുരുക്ക് വീണ്ടും വർധിക്കും.
റിങ് റോഡിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയായില്ലെങ്കിൽ വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, മാണിക്കൽ തുടങ്ങിയ സമീപ പഞ്ചായത്തുകളിൽ ഉള്ളവർക്ക് അവശ്യ യാത്രകൾ പോലും ദുരിതപൂർണമാകും. ഓണക്കാലത്ത് വെഞ്ഞാറമൂട് മേഖലയിലെ വ്യാപാര സ്ഥാപനങ്ങളെയും ഗതാഗതക്കുരുക്ക് സാരമായി ബാധിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]