
ആറ്റിങ്ങൽ∙ ദേശീയപാതയിൽ ആറ്റിങ്ങൽ സ്വകാര്യ ബസ് ഡിപ്പോക്കു സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീ പിടിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലോടെ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട
ജീവനക്കാർ ബസ് നിർത്തി യാത്രക്കാരെ ഇറക്കി. തിരുവനന്തപുരത്ത് നിന്നു കോഴിക്കോടേക്ക് അമ്പതോളം യാത്രക്കാരുമായി പോയ ലോ ഫ്ലോർ ബസിലാണ് തീയും പുകയും ഉയർന്നത്.
ചാർജിങ് സോക്കറ്റിൽ നിന്നാണ് തീ പടർന്നത് എന്നാണ് നിഗമനം.
സോക്കറ്റിന് സമീപത്ത് യാത്രക്കാരുടെ ബാഗുകളിലും തീ പടർന്നു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ അഗ്നിനിയന്ത്രണ ഉപകരണങ്ങൾ ഉപയോഗിച്ച് ജീവനക്കാർ തീ കെടുത്തി. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ ആണ് വൺ ദുരന്തം ഒഴിവാക്കിയത് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]