സാംപിളുകളായി കിട്ടിയ മരുന്നുകള്‍ വില്പന നടത്തി; സ്വകാര്യ ആശുപത്രിക്കെതിരെ നടപടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സാംപിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയുമായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. നിലക്കാമുക്കിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് നടപടി. ‘ഫിസിഷ്യന്‍സ് സാംപിള്‍’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകള്‍ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും മരുന്നുകള്‍ അമിത വില ഈടാക്കി വില്പന നടത്തിയതായും കണ്ടെത്തി. പരിശോധനയില്‍ കണ്ടെത്തിയ മരുന്നുകളും രേഖകളും വര്‍ക്കല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ഫിസിഷ്യന്‍സ് സാംപിള്‍ വില്പന നടത്തുന്നവര്‍ക്കെതിരെയും മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തെ അറിയിക്കണം. ടോള്‍ ഫ്രീ നമ്പര്‍: 1800 425 3182. പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
രഹസ്യവിവരത്തെ തുടര്‍ന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദേശ പ്രകാരം ഇന്റലിജന്‍സ് ബ്രാഞ്ച് അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളറുടെ ഏകോപനത്തിലാണ് സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടന്നത്. ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ സോണ്‍ 3 പ്രവീണ്‍, ചീഫ് ഇന്‍സ്പെക്ടര്‍ ഡ്രഗ്സ് ഇന്റലിജന്‍സ് സ്ക്വാഡ് വിനോദ് വി, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ (എസ്ഐബി) എം.ജി.മണിവീണ, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ അജി എസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.