കുട്ടികളെ പൊള്ളലേൽപിച്ചു: ചട്ടുകം ചൂടാക്കിയപ്പോൾ സംഗതി കൈവിട്ടു പോയെന്ന് അമ്മ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കിളിമാനൂർ∙ ചട്ടുകം പഴുപ്പിച്ച് പെൺമക്കളെ പൊള്ളിച്ച സംഭവത്തിൽ മാതാവിനെ പ്രതിയാക്കി കിളിമാനൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. എട്ടും ആറും വയസ്സുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. സ്കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. കുട്ടികളുടെ വികൃതി സഹിക്കാൻ കഴിയാതെ കുട്ടികളെ പേടിപ്പിക്കാൻ ചെയ്തതാണെന്നാണ് മാതാവിന്റെ മൊഴി.
ചട്ടുകം ചൂടാക്കിയപ്പോൾ സംഗതി കൈവിട്ടു പോയതാണ് കുട്ടികൾക്ക് പൊള്ളലേക്കാൻ ഇടയാക്കിയതെന്നും അവർ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കേസിനാ സ്പദമായ സംഭവം നടന്നത്. പൊലീസാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയത്. കിളിമാനൂർ ഗവ.എച്ച്എസ്എസിനു സമീപം വാടക വീട്ടിലാണ് മാതാപിതാക്കൾ താമസിക്കുന്നത്.