തിരുവനന്തപുരം∙ മൃഗശാലയിലെ 17 വയസ്സ് പ്രായമുള്ള മലർ എന്ന വെള്ളക്കടുവ ചത്തു. പ്രായാധിക്യം കാരണം അവശതയിൽ ആയതോടെ കഴിഞ്ഞ വർഷം മുതൽ മലറിനെ പ്രദർശനത്തിൽ നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാണ് പരിചരിച്ചിരുന്നത്.
ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്ന് 2014 ലാണ് മലർ എന്ന പെൺ വെള്ളക്കടുവയേയും ശ്രാവൺ എന്ന ആൺ വെള്ളക്കടുവയേയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. മലരിന് പ്രായാധിക്യം കാരണം ഇറച്ചി ചവച്ചരച്ച് കഴിക്കാൻ കഴിയാതായതോടെ മിൻസ്ഡ് മീറ്റ്, പാൽ, മുട്ട
എന്നിവയാണ് ഭക്ഷണമായി നൽകിയിരുന്നത്. പ്രായമായ മൃഗങ്ങൾക്ക് നൽകിവരുന്ന ജെറിയാട്രിക്ക് കെയർ ചികിത്സയും നൽകുന്നുണ്ടായിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം വൈകിട്ട് ദഹിപ്പിച്ചു. ഇനി ശ്രാവൻ എന്ന വെള്ള കടുവയും മൂന്ന് ബംഗാൾ കടുവകളുമാണ് മൃഗശാലയിലുള്ളത്.
വെള്ള കടുവകൾക്ക് സാധാരണ ബംഗാൾ കടുവകളെക്കാൾ ആയുസ്സും ആരോഗ്യവും കുറവാണ്. SLC45A2 എന്ന മാന്ദ്യമുള്ള ജീൻ (റിസസ്സിവ് ജീൻ) ആണ് വെള്ളക്കടുവകളുടെ നിറവ്യത്യാസത്തിനു കാരണം.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് പാലോട് നിന്നുള്ള ഡോ.സി.ഹരീഷ്, മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
പ്രായാധിക്യത്താൽ ഉണ്ടാകുന്ന മൾട്ടിപ്പിൾ ഓർഗൻ ഫെയ്ലുവർ ആണ് മരണ കാരണമെന്ന് വെറ്ററിനറി സർജൻ പറഞ്ഞു. മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിച്ചു.
മൃഗശാല സൂപ്രണ്ട് രാജേഷ് വി. എസ്., ക്യൂറേറ്റർ സംഗീത, ബയോളജിസ്റ്റ് ശ്വേത മുകുന്ദൻ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജിജോ, ലാബ് അസിസ്റ്റന്റ് രാജേഷ്, സൂപ്പർവൈസർമാരായ രാജേഷ്, വാസുദേവൻ, രാമചന്ദ്രൻ തുടങ്ങിയവർ നടപടികൾക്കു മേൽനോട്ടം വഹിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

