തിരുവനന്തപുരം ∙ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിന്നു തേനി ജില്ലയിലെ ലോവർ ക്യാംപ് വരെ റെയിൽപാത നിർമിക്കാനുള്ള സർവേയും വിശദ പഠന റിപ്പോർട്ട് തയാറാക്കാനുള്ള അനുമതിയും അങ്കമാലി–എരുമേലി ശബരി പാതയുടെ സാധ്യതകൾക്കു മങ്ങൽ ഏൽപിക്കുമെന്ന് ആശങ്ക.
ശബരി പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ പുനഃപരിശോധിച്ചിട്ടില്ല. പദ്ധതിയുടെ പകുതി ചെലവ് വഹിക്കുന്നതിൽ കേരളം രേഖാമൂലം ഉറപ്പ് നൽകാത്തതു മൂലമാണിത്.
പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ ജൂലൈയിൽ തുടങ്ങുമെന്നായിരുന്നു കേരളം ജൂൺ ആദ്യവാരം കേന്ദ്രത്തിന് ഉറപ്പ് നൽകിയിരുന്നത്.
5 മാസം കഴിഞ്ഞിട്ടും വിജ്ഞാപനം പോലും വന്നിട്ടില്ല. പദ്ധതിയുടെ സംസ്ഥാന വിഹിതത്തിന് കിഫ്ബി വായ്പാ പരിധിയിൽ ഇളവ് നൽകിയില്ലെന്നു കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണു സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കേരളം അലംഭാവം വെടിയണമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ ആവശ്യപ്പെട്ടു.
പഴയ ഡിണ്ടിഗൽ – ശബരിമല റെയിൽ പദ്ധതിയാണു ആദ്യ ഘട്ടമായി തേനി ജില്ലയിലെ ലോവർ ക്യാംപ് വരെയും പിന്നീട് എരുമേലി വരെയും നീട്ടാൻ തമിഴ്നാട് എംപിമാർ സമ്മർദം ചെലുത്തുന്നത്.
പദ്ധതി നടപ്പായാൽ കേരളത്തിലെ 26 പട്ടണങ്ങൾക്കു റെയിൽവേ സ്റ്റേഷനുകൾ ലഭിക്കേണ്ട അങ്കമാലി–എരുമേലി പാത, അതിന്റെ രണ്ടാം ഘട്ടമായ എരുമേലി–പുനലൂർ–വിഴിഞ്ഞം പാത എന്നിവയുടെ സാധ്യതകൾ മങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

