ഉഴമലയ്ക്കൽ ∙ ഉഴമലയ്ക്കൽ–വെള്ളനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ പുതുക്കുളങ്ങര –പുന്നശ്ശേരി റോഡ് തകർന്നു. പുതുക്കുളങ്ങര–മുണ്ടേല റോഡിൽ നിന്നുമാണ് പുന്നശ്ശേരിയിലേക്ക് റോഡ് തിരിയുന്നത്.
അരനൂറ്റാണ്ട് കാലത്തിലേറെയായി പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ റോഡ്. ജനപ്രതിനിധികൾ ഈ മേഖലയെ അവഗണിച്ചിരിക്കുകയായിരുന്നുവെന്നാണ് ആരോപണം.
നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ജനരോഷം ശക്തമായതോടെ വെള്ളനാട് പഞ്ചായത്ത് പ്രദേശം കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി. 50മീറ്ററിൽ താഴെയാണ് ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രദേശത്ത് കോൺക്രീറ്റ് ചെയ്യാനുള്ളത്.
ഇവിടെയാണ് പുന്നശ്ശേരി അമ്പലം. ഇതിലൂടെ കാൽനടയാത്ര പോലും അസാധ്യമാണ്. പല തവണ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഉഴമലയ്ക്കൽ പഞ്ചായത്ത് റോഡ് നവീകരണത്തിന് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

