കോവളം∙ സ്കൂൾ വാഹനങ്ങളുൾപ്പെടെ കടന്നു പോകുന്ന വെള്ളായണി കായലിനു കുറുകെയുള്ള മുട്ടയ്ക്കാട് കടവിൻമൂല – വവ്വാമ്മൂല ബണ്ട് റോഡു നിറയെ കുഴികളും ആഴമേറിയ ചാലുകളും. വാഹനത്തിരക്കുളള പാതയിൽ അപകട
ഭീതി. ഗവ. ആയുർവേദ ആശുപത്രിയിലേക്കു തിരിയുന്ന ജംക്ഷൻ മുതൽ റോഡു തകർന്നു കിടക്കുകയാണ്.
കടവിൻമൂല ബണ്ടിലേക്കു എത്തും മുൻപുള്ള വളവുകളിലാണ് റോഡു തകർന്നു ആഴമേറിയ ചാലുകൾ രൂപപ്പെട്ടിരിക്കുന്നത്. കയറ്റങ്ങൾ ഉള്ള ഭാഗത്ത് മഴവെള്ളം കുത്തിയൊഴുകിയതോടെ ടാർ പൂർണമായി ഇളകി കുഴികൾ ചെളിക്കുളമായി.
പാതയുടെ വെള്ളായണി കായലിനു കുറുകെയുള്ള ബണ്ട് റോഡിന്റെ മധ്യ ഭാഗത്ത് രണ്ടാഴ്ച മുൻപു വരെ ആഴത്തിലുള്ള കുഴി രൂപപ്പെട്ടിരുന്നു. ഇതുൾപ്പെടെ ബണ്ടിലെ കുഴികൾ താൽക്കാലികമായി അടച്ചുവെങ്കിലും മെറ്റൽ ഇളകി വീണ്ടും റോഡ് പഴയ പടിയാവുകയാണ്.
മെറ്റലുകൾ ഇളകിത്തെറിച്ചു കിടക്കുന്നത് ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയാണ്.
കാക്കാമൂല–കാർഷിക കോളജ് ബണ്ട് റോഡിൽ പുതിയ പാലം പണി കാരണം ഗതാഗത തടസ്സം ഉള്ളതിനാൽ കെഎസ്ആർടിസി ബസ് സർവീസ്, നിരവധി സ്കൂൾ വാഹനങ്ങൾ എന്നിവയെല്ലാം ഈ പാത വഴിയാണ് പോകുന്നത്. മുട്ടയ്ക്കാട് ആയുർവേദ ആശുപത്രിയിലേക്കും ഇതു വഴിയാണ് പോകേണ്ടത്. വാഹനങ്ങളുടെ അതിപ്രസരം താങ്ങാനാകാത്ത നിലയാണ് റോഡിന്.
രാത്രി ഇതു വഴി കടന്നു പോകുന്ന ഇരു ചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നത്.
ഫണ്ട് അനുവദിച്ചു, പണി വൈകാതെ: എംഎൽഎ
കോവളം∙ തകർച്ചയിലായ മുട്ടയ്ക്കാട് കടവിൻമൂല– വവ്വാമ്മൂല ബണ്ട് റോഡിന്റെ നവീകരണത്തിന് തദ്ദേശ റോഡു പുനരുദ്ധാരണ ഫണ്ടിൽ നിന്നു 45 ലക്ഷം രൂപ അനുവദിച്ചതായി എം.വിൻസന്റ് എംഎൽഎ അറിയിച്ചു. ടാറിങ് വൈകാതെ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]