തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം നെതർലൻഡ്സ് സന്ദർശിച്ച് പഠിച്ച ‘റൂം ഫോർ റിവർ ’ പദ്ധതി നടപ്പാക്കുന്നതിൽ ഒരു തീരുമാനവുമില്ലെന്നു സമ്മതിച്ച് സർക്കാർ. പ്രളയത്തിനുശേഷം 2019ൽ പ്രഖ്യാപിച്ച പദ്ധതിയുടെ നടത്തിപ്പുരീതി പോലും തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ വെളിപ്പെടുത്തിയത്. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ ഭാഗമായി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി റൂം ഫോർ റിവർ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെന്നു മന്ത്രി പറഞ്ഞു.
ഡിപിആർ തയാറാക്കാൻ 4.5 കോടിയുടെ ഭരണാനുമതി നൽകി. ഈ തുകയിൽനിന്ന് 1.38 കോടി രൂപ ഹൈഡ്രോ ഡൈനാമിക് പഠനത്തിനു ചെലവിടാൻ 2020ൽ ഉത്തരവിട്ടു.
പഠനത്തിന്റെ കൺസൽട്ടൻസി സേവനത്തിനു ചെന്നൈ ഐഐടിയെ നിയോഗിക്കാൻ ഉൾനാടൻ ജലഗതാഗതവകുപ്പ് 2021ൽ ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. എന്നാൽ പദ്ധതി നടപ്പാക്കാൻ ഒരു സമിതിയും രൂപീകരിച്ചില്ല.
പദ്ധതിക്കായി തുക സ്വരൂപിക്കുന്നത് എങ്ങനെയെന്നതിലും തീരുമാനമില്ല. .
ജലജീവൻ മിഷൻ പദ്ധതി നടത്തിപ്പിൽ ആശങ്ക വേണ്ടെന്നു മന്ത്രി പറഞ്ഞു.
2020ൽ പദ്ധതി തുടങ്ങുമ്പോൾ കേരളത്തിൽ 17.5 ലക്ഷം കുടിവെള്ള കണക്ഷനാണുണ്ടായിരുന്നത്. മിഷനിലൂടെ 21.13 ലക്ഷം നൽകി. കേന്ദ്രവിഹിതമായി 5610 കോടിയും സംസ്ഥാന വിഹിതമായി 60.33 കോടിയുമുൾപ്പെടെ 11,643 കോടി രൂപ ഇതിനകം ചെലവിട്ടു.പദ്ധതി 2028 വരെ ദീർഘിപ്പിച്ചതായി കേന്ദ്രം ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഉത്തരവായിട്ടില്ല.
ഈ സാമ്പത്തിക വർഷം കേന്ദ്രവിഹിതവും ലഭിച്ചില്ല. കരാറുകാർക്ക് 2024 മാർച്ച്–ഓഗസ്റ്റ് കാലയളവിലെ കുടിശികയായി 6039 കോടി രൂപ നൽകാനുണ്ട്.ഇതടക്കം പദ്ധതിച്ചെലവിലേക്ക് നബാഡിൽ നിന്ന് 9000 കോടി രൂപ വായ്പയെടുക്കാൻ ജല അതോറിറ്റിക്കു മന്ത്രിസഭ അനുമതി നൽകിയെന്നും 5000 കോടിക്കു സർക്കാർ ഗാരന്റി നൽകുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]