ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ അറബിക്കടലിന്റെ തീരത്ത് 45–65 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
വൈദ്യുതി വിതരണം മുടങ്ങും
കിളിമാനൂർ∙ കിളിമാനൂർ 110 കെവി സബ് സ്റ്റേഷനിൽ ആർഡിഎസ്എസ് കേബിൾ ഇടുന്നതുമായി ബന്ധപ്പെട്ട് നാളെയും 25നും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കിളിമാനൂർ, നഗരൂർ, കല്ലമ്പലം, മടവൂർ, വാമനപുരം, കല്ലറ, കടയ്ക്കൽ, ചിതറ എന്നീ സെക്ഷൻ പരിധികളിലും കടയ്ക്കൽ, കല്ലമ്പലം 33 കെവി സബ് സ്റ്റേഷനുകളിലേക്കും കിളിമാനൂർ സബ് സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങും.
ജലവിതരണം മുടങ്ങും
ബാലരാമപുരം∙ ചൂഴാറ്റുകോട്ട
ജലശുദ്ധീകരണ ശാലയിൽ ശുചീകരണ ജോലികൾ നടക്കുന്നതിനാൽ ആറാലുംമൂട് വാട്ടർ സപ്ലൈ സെക്ഷന്റെ പരിധിയിൽ വരുന്ന ബാലരാമപുരം, വിളവൂർക്കൽ, പള്ളിച്ചൽ പഞ്ചായത്ത് പരിധിയിൽ 23, 24 തീയതികളിൽ ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ആര്യനാട്∙ പഞ്ചായത്തിൽ ആരംഭിക്കുന്ന ശ്മശാനത്തിൽ വിവിധ ജോലികൾ ചെയ്യുന്നതിന് 18നും 50നും മധ്യേ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 23നു വൈകിട്ട് 5 നു മുൻപ് രേഖകൾ സഹിതം അപേക്ഷിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]