ആറ്റിങ്ങൽ∙ പട്ടണത്തിലെ ഗതാഗത പരിഷ്കരണം നടപ്പാക്കിയ സംഭവത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. സംഭവം രാഷ്ട്രീയ ആയുധമാക്കാൻ വിവിധ മുന്നണികൾ രംഗത്ത്. ആദ്യ ഘട്ടത്തിൽ ഡിവൈഎഫ്ഐ പരസ്യമായ സമരത്തിനിറങ്ങുകയും കോൺഗ്രസ് കൗൺസിലർമാർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
രണ്ട് പ്രതിഷേധങ്ങൾക്കും ശേഷം കൂടിയ രണ്ട് ഗതാഗത പരിഷ്കരണ യോഗങ്ങളിൽ പാലസ് റോഡ് വൺവേ ആക്കണമെന്നത് അടക്കമുള്ള ഒട്ടേറെ തീരുമാനങ്ങൾ എടുത്തിരുന്നു.
തുടരെ നടന്ന രണ്ട് ഗതാഗത പരിഷ്കരണ സമിതി യോഗങ്ങളിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിനെതിരെ 12 ന് ബിജപി പാലസ് റോഡ് ഉപരോധിച്ചു.പട്ടണത്തിലെ ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയം ആദ്യ ഘട്ടം മുതൽ തന്നെ സിപിഎം നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. പുതിയ തീരുമാനവും പ്രതിഷേധങ്ങളും നേതൃത്വത്തെ കൂടുതൽ സമ്മർദത്തിലാക്കിയതായി പ്രവർത്തകർ പറയുന്നു.
നവംബർ 27 ന് പാലസ് റോഡിൽ വച്ച് സ്വകാര്യ ബസിടിച്ച് മൂന്ന് പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരുക്കേറ്റ പശ്ചാത്തലത്തിൽ പൊലീസ് ഏർപ്പെത്തിയ ഗതാഗത ക്രമീകരണം നിലവിൽവന്ന അന്നു തന്നെ ചിലർ അടിയന്തര യോഗം ചേർന്ന് മണിക്കൂറുകൾക്കകം തീരുമാനം മാറ്റി.
ഇതിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പാലസ് റോഡിൽ സ്വകാര്യ ബസുകൾ തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.
ഡിവൈഎഫ്ഐ പ്രവർത്തകർ പാലസ് റോഡ് വൺവേ ആക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർപഴ്സനു നിവേദനം നൽകിയിരുന്നു.
സിപിഎം ഭരിക്കുന്ന നഗരസഭക്കെതിരെ ഡിവൈഎഫ്ഐ തന്നെ സമരത്തിനിറങ്ങിയത് നേതൃത്വത്തിന് പ്രതിസന്ധിയുണ്ടാക്കിയിരുന്നു . എന്നാൽ തുടർ സമരങ്ങളുണ്ടായില്ല. പാലസ് റോഡിൽ വൺവേ ആക്കണമെന്ന മേയ് 30 ലെ തീരുമാനം അട്ടിമറിച്ചത് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് നഗരസഭ ചെയർപഴ്സൻ തന്നെ രംഗത്ത് വന്നിരുന്നു.
നഗരസഭയിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് തീരുമാനം നടപ്പാക്കത്തതിന് പിന്നിലെന്ന് വിവിധ വകുപ്പുകളും ആരോപിച്ചു.ഗതാഗത പരിഷ്കരണം നീളുന്നതിൽ കോൺഗ്രസിനും പ്രതിഷേധമുണ്ട്.
ശയന പ്രദക്ഷിണം നടത്തി
ആറ്റിങ്ങൽ∙ പാലസ് റോഡിൽ തിരക്കേറിയ സമയം ഒഴികെയുള്ള സമയങ്ങളിൽ ടുവേ സംവിധാനം ആക്കിയ പുതിയ തീരുമാനത്തിനെതിരെ ബിജെപി കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ ശയന പ്രദക്ഷിണം നടത്തി. കൗൺസിലർമാരായ എസ്. സന്തോഷ് , സി.എസ്.
ജീവൻ ലാൽ എന്നിവരാണ് ശയന പ്രദക്ഷിണം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സമരം തുടങ്ങിയത്.അധികാരം ദുർവിനിയോഗം ചെയ്താണ് തീരുമാനം മാറ്റിയതെന്നും, വ്യക്തമായ സാമ്പത്തിക അഴിമതിയാണ് തീരുമാനം മാറ്റിയതിന് പിന്നിലെന്നും ആരോപിച്ച ബിജെപി നേതാക്കൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലോകായുക്തയെ സമീപിക്കുമെന്ന് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]