
തിരുവനന്തപുരം ∙ കഴക്കൂട്ടം സൈനിക സ്കൂളിലെ 1998 ബാച്ച് കേഡറ്റുകൾ സംഘടിപ്പിച്ച 56-ാമത് ഓൾഡ് ബോയ്സ് അസോസിയേഷൻ (OBA) സംഗമത്തിൽ സ്കൂളിലെ പൂർവ വിദ്യാർഥിയും സെൻട്രൽ എയർ കമാൻഡ് മേധാവിയുമായ എയർ മാർഷൽ ബി. മണികണ്ഠൻ മുഖ്യാതിഥിയായി പങ്കെടുത്തു.
സ്കൂൾ ക്യാംപസിൽ നിർമിച്ച 150 കിലോവാട്ട് സോളാർ പവർ പ്ലാന്റ് അദേഹം ഉദ്ഘാടനം ചെയ്തു.
വീരമൃത്യു വരിച്ചവർക്ക് എയർ മാർഷൽ ഗാർഡ്സ് സ്ക്വയറിൽ ആദരാഞ്ജലി അർപ്പിച്ചു.
നോർത്തേൺ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ വിജയ് ബി. നായർ, കർണാടക – കേരള സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് മേജർ ജനറൽ വിനോദ് ടി.
മാത്യു, ബാംഗ്ലൂർ റിക്രൂട്ടിങ് സോൺ അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ ഹരി ബി. പിള്ള, ഡിഎസ്എസ്സി ചീഫ് ഇൻസ്ട്രക്ടർ (എയർ) എയർ വൈസ് മാർഷൽ കെ.വി.
സുരേന്ദ്രൻ നായർ എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.
കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ സ്കൂളിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മികച്ച കേഡറ്റുകളെ ചടങ്ങിൽ ആദരിച്ചു.
അക്കാദമിക രംഗത്തും വിവിധ മേഖലകളിലും മികച്ച വിജയം നേടിയവർക്ക് അവാർഡ് വിതരണവും ഗുരുവന്ദനവും ചടങ്ങിൽ നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]