തിരുവനന്തപുരം ∙ കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് കൗൺസിലുമായി ചേർന്ന് സംഘടിപ്പിച്ച ‘കോച്ചസ് എംപവർമെന്റ് പ്രോഗ്രാം 2025’ന് സമാപനം. സായി എൽഎൻസിപിയിൽ രണ്ടു ഘട്ടങ്ങളായി നടന്ന പരിശീലന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ കായിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 187 കോച്ചുമാർ പങ്കെടുത്തു.
ജൂലൈ 7ന് ആരംഭിച്ച് 11 അവസാനിച്ച ആദ്യ ബാച്ചിൽ 88 പേരും, 14 ആരംഭിച്ച് 18ന് അവസാനിച്ച രണ്ടാം ബാച്ചിൽ 99 പേരും പങ്കെടുത്തു. രാജ്യത്തെ കായിക മേഖലയിലെ പ്രഗൽഭരായ കോച്ചുമാരും വിഷയ വിദഗ്ധരായ റിസോഴ്സ് പഴ്സൺമാരുമാണ് 10 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ ക്ലാസുകൾ നയിച്ചത്.
സമാപന ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ജെ.എസ്.ഗോപന്, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.ആര്.രഞ്ജിത്ത്, ഡോ.
വില്‍ഫ്രഡ് വാസ് എന്നിവര്‍ മുഖ്യാഥികളായി. ഡോ.
എ.കെ.ഉപ്പല്‍ (സ്പോര്‍ട്സ് ടെക്നോളജി), ആര്.നടരാജന് (അത്ലറ്റിക്സ്), ഭാസ്കര്‍ ഭട്ട് (ബോക്സിങ്), എസ്. പ്രദീപ് കുമാര്‍ (നീന്തല്‍), യശ്പാല്‍ സോളങ്കി (ജൂഡോ), ജെഡി ജോണ്‍ അല്‍മേഡ (ഫുട്ബോള്‍), ഡോ.
സദാനന്ദന് സിഎസ് (അസോസിയേറ്റ് പ്രഫ. സായി-എല്‍എന്‍സിപി), വി.അക്ഷയ് (സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് വിദഗ്ധന്‍), ഡോ.
സി.എസ്.പ്രദീപ് (അഡീഷണല്‍ ഡയറക്ടര്‍, സ്പോര്‍ട്സ് ആൻഡ് യൂത്ത് അഫയേഴ്സ്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജേഷ് (ടെക്നിക്കല്‍ ഓഫിസര്‍, സ്പോര്‍ട്സ് കൗണ്‍സില്‍) സ്വാഗതവും ഡോ.
പി.ടി.ജോസഫ് (എച്ച്പിഎം, ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍) നന്ദിയും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]