കാട്ടാക്കട ∙ റൂറൽ ജില്ലാ ട്രഷറി മന്ദിരത്തിനു ബലക്ഷയമെന്നു മരാമത്ത് റിപ്പോർട്ട്.
കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നത് പതിവായതോടെ മരാമത്ത് വകുപ്പ് നടത്തിയ ഫിറ്റ്നസ് പരിശോധനയിലാണ് മന്ദിരം ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെങ്കിലും സിവിൽ സ്റ്റേഷനിലേക്ക് ട്രഷറി പ്രവർത്തനങ്ങൾ അടിയന്തമായി മാറ്റാൻ നടപടി തുടങ്ങി.
സ്വന്തമായി ഭൂമിയുള്ള ട്രഷറിക്ക് മന്ദിരം നിർമിക്കാൻ നൽകിയ ശുപാർശകൾ ധനവകുപ്പ് അവഗണിച്ചു. 2020ൽ നവീകരണത്തിനു വേണ്ടി നൽകിയ 65 ലക്ഷം രൂപയുടെ ശുപാർശ തള്ളിയതാണ് ട്രഷറി അപകടാവസ്ഥയിൽ തുടരാൻ കാരണം.
1976ൽ നിർമിച്ച അയ്യായിരം ചതുരശ്ര അടി വിസ്തീർണമുള്ള മന്ദിരത്തിൽ 35 ജീവനക്കാർ ജോലി ചെയ്യുന്നു.
മഴയിൽ ടെറസിൽ വെള്ളം കെട്ടി മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നത് പതിവായി. അടുത്തിടെ ഓഫിസറുടെ മേശയിലേക്ക് പാളികൾ ഇളകി വീണു.
പിന്നാലെ അക്കൗണ്ടന്റിന്റെ മുറിയിലും സമാന സ്ഥിതി. പെൻഷൻ വാങ്ങാൻ നിൽക്കുന്നവരുടെ തലയ്ക്ക് മുകളിൽ എപ്പോൾ വേണമെങ്കിലും പാളികൾ ഇളകി വീഴാം.
പുതിയ മന്ദിരം സ്ഥാപിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. മാറി മാറി വന്ന സർക്കാരുകൾ മുഖം തിരിച്ചു. ഇടത് സർക്കാരിന്റെ തുടർ ഭരണ കാലത്തിനിടെ പലവട്ടം മന്ദിരത്തിന്റെ ശോച്യാവസ്ഥ കാട്ടി പുതിയ മന്ദിരത്തിനു വേണ്ടി ശുപാർശ നൽകി.
ഒന്നുപോലും ഡയറക്ടറേറ്റിൽ നിന്നും മുന്നോട്ട് പോയില്ല.
4.97കോടി രൂപയുടെയും 3 കോടി രൂപയുടെയും രണ്ട് എസ്റ്റിമേറ്റുകൾ സമർപ്പിച്ചു. എന്തിനേറെ ടെറസ്സിൽ ഇരുമ്പ് റൂഫ് എങ്കിലും നിർമിച്ചാൽ 10 കൊല്ലത്തേക്ക് മന്ദിരം സുരക്ഷിതമാക്കാമെന്ന നിർദേശം പോലും അവഗണിച്ചു.
കഴിഞ്ഞ 9 കൊല്ലത്തിനിടെ അനവധി ട്രഷറി മന്ദിരങ്ങൾ പുതുതായി നിർമിച്ചു.ചിലതൊക്കെ നിർമാണ ഘട്ടത്തിൽ. എന്നിട്ടും കാട്ടാക്കട
യുടെ കാര്യത്തിൽ മാത്രം വകുപ്പിനു താൽപര്യമില്ല.നിലവിലെ മന്ദിരത്തിൽ നിന്നും പ്രവർത്തനം അടിയന്തരമായി മാറ്റണമെന്ന മരാമത്ത് വകുപ്പ് നിർദേശം വന്നിട്ടും പുതിയ മന്ദിര നിർമാണത്തിനുള്ള ശുപാർശയിൽ അടയിരിക്കുകയാണ് ധന വകുപ്പെന്ന് പെൻഷൻകാർ ആരോപിക്കുന്നു.
പുതിയ സ്ഥലത്തും പ്രശ്നങ്ങൾ തീരില്ല; പരിഹാരം പുതിയ മന്ദിരം തന്നെ
നിലവിലെ മന്ദിരം അയ്യായിരം ചതുരശ്രയടി വിസ്തീർണം. 33 ജീവനക്കാർ ജോലി ചെയ്യുന്നു.
സിവിൽ സ്റ്റേഷനിൽ അനുവദിച്ചിട്ടുള്ളത് പെൻഷൻ ഡിജിറ്റലൈസെഷൻ ഹബിനുവേണ്ടി 3000 ചതുരശ്രയടി സ്ഥലം. ക്യാബിനും കൗണ്ടറുകളും ഒരുക്കുമ്പോൾ കഷ്ടിച്ച് 20 പേർക്ക് ഞെരുങ്ങി പണിയെടുക്കാം.
മൂന്നാം നിലയിലെ പുതിയ സ്ഥലത്ത് പെൻഷൻകാർ എത്താൻ ബുദ്ധിമുട്ടും. സ്ട്രോങ് റൂം ഇല്ല.
ഗാർഡ് റൂമില്ല.ട്രഷറിക്കായി സ്ഥലം നീക്കിയപ്പോൾ ട്രഷറി വകുപ്പുമായി ആലോചിച്ച് അല്ല നിർമാണം നടത്തിയത്. സ്ട്രോങ് റൂം ഉൾപ്പെടെ പുതുതായി പണിയാൻ ലക്ഷങ്ങൾ കണ്ടെത്തണം.
കൗണ്ടറുകൾ,ക്യാബിനുകൾ ഇലക്ട്രിക്കൽ,നെറ്റ്വർക്ക് വയറിങ് ഇല്ല.ജീവനക്കാർക്ക് ശുചിമുറികളില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

