
കാഴ്ചയുടെ വിരുന്നൊരുക്കി എന്റെ കേരളം വിപണന മേള
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ അവധി ദിനത്തിൽ വൻതിരക്ക്. അരുമ മൃഗങ്ങളുടെ പ്രദർശനം ഒരുക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാൾ, ഇരട്ടക്കഴുമരം ഉൾപ്പെടെയുള്ള ജയിൽ വകുപ്പ് സ്റ്റാൾ, സാഹസികത ഒരുക്കുന്ന ഫയർ ആൻഡ് റെസ്ക്യു, എഐ ടീച്ചർ ഉള്ള സ്റ്റാർട്ടപ്പ് മിഷൻ, കായിക പരിശീലനം ഒരുക്കുന്ന സ്പോർട്സ് കൗൺസിൽ തുടങ്ങിയവ മേളയിലെ സവിശേഷതയാണ്.രുചിയുടെ കലവറ ഒരുക്കുന്ന കുടുംബശ്രീ ഫുഡ് കോർട്ടിൽ വലിയ തിരക്കാണ്.കൺസ്യൂമർഫെഡിന്റെ സ്കൂൾ വിപണിയിൽ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ഒട്ടേറെയാണ്, ഭിന്നശേഷി സൗഹൃദവും ഹരിതചട്ടം പാലിക്കുന്നതുമാണ് ഇത്തവണത്തെ മേള. 23 ന് സമാപിക്കും.
മുട്ടകളുടെ ഗാലറി ഒരുക്കി മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം ∙ മൂർഖന്റെ മുട്ട വിരിയാൻ മൂന്നു മാസമെങ്കിൽ പല്ലി മുട്ട വിരിയാൻ ഒരു മാസം മതി.പാമ്പുകൾ ഒരു സമയം 20 മുട്ടകൾ ഇടുമെങ്കിൽ അണലി അത്രയും തന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുക രണ്ട് ഡസൻ കോഴിമുട്ട ചേർന്നാൽ ഒരു ഒട്ടകപ്പക്ഷി മുട്ടയാകും.ഒരു കിലോയോളം തൂക്കമുള്ള ഒട്ടകപ്പക്ഷി മുട്ട വിരിയാൻ 42 ദിവസം വേണമെങ്കിൽ പച്ചനിറമുള്ള എമുമുട്ട വിരിയാൻ 52 ദിവസം വേണം.കനകക്കുന്നിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷിക എന്റെ കേരളം പ്രദർശന വിപണനമേളയിൽ മുട്ട കൗതുകങ്ങളുടെ കലവറനിറച്ചത് മൃഗസംരക്ഷണവകുപ്പ്.മുതല,റിയ, ടർക്കി ഗിനിക്കോഴി, അലങ്കാരക്കോഴികൾ, മക്കാവു തത്തകൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ രണ്ട് ഡസനോളം മുട്ടകളുടെ ഗാലറിയാണ് ഒരുക്കിയിരിക്കുന്നത്.