തിരുവനന്തപുരം ∙ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന വിളകൾ രാജ്യാന്തര വിപണിയിലെത്തിക്കുവാനും കർഷകർക്ക് മികച്ച വിലയും വാണിജ്യ സങ്കേതവും ലക്ഷ്യം വച്ച് സുസ്ഥിര ഉത്പാദന സഖ്യങ്ങൾ നിലവിൽ വരുന്നു. ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന “കേര” പദ്ധതിയിലൂടെയാണ് പുതിയ പദ്ധതിയ്ക്ക് തുടക്കമാവുന്നത്.
മൂന്നു മേഖലകളായി തിരിച്ച് 150 വ്യത്യസ്ത പ്രൊഡക്ടിവ് അലയൻസുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ വടക്കൻ ജില്ലകളിലായി 50 സഖ്യങ്ങൾ രൂപവൽക്കരിക്കും.
പിന്നീട് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ഫാർമർ പ്രൊഡ്യൂസർ കമ്പനികളും, വാണിജ്യ കമ്പനികളും ചേർന്നുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിൽ ഉൽപ്പാദന സഹായം, ബിസിനസ് വിപുലീകരണം എന്നിവക്കായി മൊത്തം ചിലവിന്റെ അറുപത് ശതമാനമായിരിക്കും “കേര” യിലൂടെ ഗ്രാന്റായി നൽകുക. പരമാവധി 2 കോടി രൂപ വരെ ഗ്രാന്റ് നൽകും.
തുടർന്ന് മൂന്നു വർഷത്തെ സാങ്കേതിക സഹായവും ലഭ്യമാക്കും.
പദ്ധതിയിൽ പങ്കുചേരുന്നതിനായി ചുരുങ്ങിയത് 10 കോടി രൂപ വിറ്റുവരവുള്ള കർഷക-കാർഷികേതര കമ്പനികൾ, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവർ ഡിസംബർ 31 നകം
എന്ന ലിങ്ക് വഴി അപേക്ഷിക്കണം. ചുരുങ്ങിയത് മൂന്നുവർഷം പ്രവൃത്തി പരിചയമുള്ള 200 അംഗബലമുള്ളതും പത്ത് ലക്ഷം വിറ്റുവരവുള്ളതുമായ ഫാർമർ പ്രൊഡ്യൂസർ കമ്പനികളും ഈയവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.
പദ്ധതിയിലൂടെ വിദേശ കമ്പനികളുമായുള്ള സഹകരണവും ലക്ഷ്യം വയ്ക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് +91 9037824038 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് “കേര” പ്രൊജക്റ്റ് ഡയറക്ടർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

