തിരുവല്ലം ∙ ഓടുന്നതിനിടെ, കെഎസ്ആർടിസി ബസിന്റെ വാതിൽ തുറന്നു യാത്രക്കാരി എൻജിനീയറിങ് വിദ്യാർഥിനി പുറത്തേക്കു തെറിച്ചുവീണു. തലയ്ക്കു പരുക്കേറ്റ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ.
ഇന്നലെ രാവിലെ പാറവിള–പാച്ചല്ലൂർ റോഡിലുണ്ടായ അപകടത്തിൽ പാറവിള നിവാസി പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ് കോളജ് എംടെക് വിദ്യാർഥിനി മറിയ(22)ത്തിനാണ് പരുക്കേറ്റത്. പാറവിളയിൽനിന്നു കയറിയ വിദ്യാർഥിനി, ബസ് ആദ്യ വളവു തിരിഞ്ഞതും പിൻവാതിൽ തുറന്നു പുറത്തേക്കു വീഴുകയായിരുന്നു.
ബസ് അധികൃതർ ഉടൻ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചു. അടിമലത്തുറയിൽ നിന്നു തമ്പാനൂരിലേക്കു പോയ വിഴിഞ്ഞം ഡിപ്പോയുടെ ബസിലാണ് അപകടം.
ബസിൽ യാത്രക്കാർ ഏറെയുണ്ടായിരുന്നു. ബാഗോ മറ്റോ തട്ടിയാവാം വാതിൽ തുറന്നതെന്നു കരുതുന്നതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്തു.
അന്വേഷണം തുടങ്ങി
വാഹനത്തിന്റെ വാതിൽ സുരക്ഷിതമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കണ്ടക്ടർ ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്ന് വിഴിഞ്ഞം ഡിപ്പോ അധികൃതർ പറയുന്നു. സിഎംഡി സ്ക്വാഡ് സൗത്ത് ഇൻസ്പെക്ടർ തലത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചെന്നും ഇവർ അറിയിച്ചു.
ബസില്ല, വിദ്യാർഥികൾ വലയുന്നു
തിരുവല്ലം ∙ വിദ്യാർഥികളുൾപ്പെടെ ഏറ്റവുമധികം യാത്രക്കാരുള്ള രാവിലെയും വൈകിട്ടും പാച്ചല്ലൂർ വഴി ബസ് സർവീസ് കുറവാണെന്നു നാട്ടുകാർ. പാറവിള, പാച്ചല്ലൂർ ഭാഗങ്ങളിൽ പല ബസുകളും നിർത്താതെ പോകുന്നെന്നും പരാതിയുണ്ട്.
കൂടുതൽ ബസ് സർവീസ് തുടങ്ങണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]