കന്യാകുമാരി∙ കടപ്പുറത്ത് സൺസെറ്റ് പോയിന്റിലേക്കുള്ള റോഡിനു സമീപം നഗരസഭ വൻ തോതിൽ മാലിന്യം തള്ളുന്നത് പ്രദേശവാസികൾക്ക് ദുരിതമാവുന്നു. നിർമാണം പുരോഗമിക്കുന്ന സ്പേസ് പാർക്കിനു സമീപമുള്ള സ്ഥലത്താണ് മാലിന്യം തള്ളുന്നത്. വീടുകളിൽ നിന്നും മാലിന്യ സംഭരണികളിൽ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്.
നഗരസഭ ചുമതലപ്പെടുത്തിയ കരാറുകാരന്റെ നേതൃത്വത്തിലാണ് ഇവിടെ മാലിന്യം തള്ളുന്നത്. ഇവ പിന്നീട് മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിച്ച് കത്തിച്ചുകളയുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
എന്നാൽ പ്രദേശം വലിയൊരു മാലിന്യ സംഭരണ കേന്ദ്രമായി മാറുന്ന സ്ഥിതിയാണ്. ചില സമയങ്ങളിൽ ഇവിടെയുള്ള മാലിന്യം പെട്രോളൊഴിച്ചു കത്തിക്കാറുണ്ട്.
ഇതും പരിസരവാസികൾക്ക് ബുദ്ധിമുട്ടാവുന്നു. വീടുകളും സർക്കാർ ഓഫിസുകളും പരിസരത്തുണ്ട്. പ്രദേശത്ത് തമ്പടിക്കുന്ന പക്ഷിക്കൂട്ടങ്ങൾ മാലിന്യം കൊത്തിവലിച്ച് സമീപത്തെ കെട്ടിടങ്ങളുടെ മുറ്റത്ത് കൊണ്ടിടുന്നത് പതിവാണ്.
മാലിന്യം തള്ളുന്നത് തെരുവുനായ് ശല്യം വർധിക്കാനും കാരണമായിട്ടുണ്ട്. മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധവും ദുരിതമാവുന്നു.സൺസെറ്റ് പോയിന്റിലേക്ക് സന്ദർശകർ സഞ്ചരിക്കുന്ന റോഡിനു സമീപമാണ് മാലിന്യം തള്ളുന്നത്.
തുറന്ന വാഹനങ്ങളിലാണ് ഇവിടേക്ക് മാലിന്യം കൊണ്ടുവരുന്നതെന്നും പരാതിയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]