തിരുവനന്തപുരം∙ അമ്പലപ്പുഴ– തുറവൂർ റെയിൽപാത ഇരട്ടിപ്പിക്കാനുള്ള 1720 കോടി രൂപയുടെ പഴയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, അമ്പലപ്പുഴ– ആലപ്പുഴ 12 കിലോമീറ്റർ ഒന്നാം റീച്ചാക്കി തയാറാക്കിയ 300 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് നിർമാണ വിഭാഗം ദക്ഷിണ റെയിൽവേക്കു കൈമാറി. റെയിൽവേ ധനവിഭാഗത്തിന്റെ അനുമതി ലഭിക്കുന്നതോടെ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിനു കൈമാറും.
അമ്പലപ്പുഴ– ആലപ്പുഴ (12 കി.മീ ), ആലപ്പുഴ–മാരാരിക്കുളം (13 കി.മീ), മാരാരിക്കുളം–തുറവൂർ (21 കി.മീ) എന്നിങ്ങനെ മൂന്നാക്കി തിരിച്ച് പദ്ധതി നടപ്പാക്കാനാണു ശ്രമം.
അമ്പലപ്പുഴ– ആലപ്പുഴ രണ്ടാം പാത യാഥാർഥ്യമായാൽ തിരുവനന്തപുരം– ആലപ്പുഴ ഇരട്ടപ്പാത ലഭിക്കുമെന്നത് കണക്കിലെടുത്താണു പുതിയ നീക്കം. കെ.സി.വേണുഗോപാൽ എംപിയും റെയിൽവേ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ, ഈ ഭാഗത്തു സർക്കാർ ഭൂമി ലഭ്യമായതിനാൽ ഭൂമിയേറ്റെടുക്കാൻ കാലതാമസമുണ്ടാകില്ലെന്നും അതിനാൽ ആദ്യം ആലപ്പുഴ വരെയുള്ള പാതയ്ക്കു മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
2017ലാണ് അമ്പലപ്പുഴ– തുറവൂർ പാതയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്.
1000 കോടി രൂപയ്ക്കു മുകളിലുള്ള പദ്ധതികൾക്ക് നിതി ആയോഗിന്റെയും കാബിനറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫയേഴ്സിന്റെയും (സിസിഇഎ) അനുമതി ആവശ്യമായിരുന്നു. നിതി ആയോഗ് പരിഗണിച്ചെങ്കിലും പദ്ധതിക്ക് സിസിഇഎ അനുമതി ലഭിക്കാതെ വന്നതോടെ പദ്ധതി എങ്ങുമെത്തിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]