ബാലരാമപുരം ∙ ബാലരാമുപം–റസൽപുരം റോഡിൽ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട പിക് അപ് വാൻ നെയ്യാർ ഇറിഗേഷൻ കനാലിലേക്ക് തലകീഴായി മറിഞ്ഞു. വെള്ളത്തിൽ വീണ ഡ്രൈവർ ഷാജി നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ രാവിലെ 9.30നാണ് സംഭവം. സമീപത്തെ ഇലക്ട്രിക് പോസ്റ്റ് തകർത്താണ് പിക് അപ് വാൻ 15 അടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞത്. സുരക്ഷാ കൈവരി ഇല്ലാത്ത ഭാഗത്താണ് അപകടം നടന്നത്. സ്കൂൾ ബസ്സുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന സമയത്താണ് അപകടം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]