വിതുര ∙ മൂന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയവേങ്കാട്– ഉരുളുകുന്ന്- മീനാങ്കൽ റോഡിൽ ഗുരുതര തകർച്ച. വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗത്താണ് തകർച്ച.
നബാർഡിന്റെ പദ്ധതി പ്രകാരം വർഷങ്ങൾക്ക് മുൻപ് നവീകരിച്ച റോഡാണിത്. മൂന്ന് കിലോ മീറ്ററോളം ദൂരമുള്ള റോഡിലെ വിതുര പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന ഒരു കിലോ മീറ്ററോളം ഭാഗം നവീകരിച്ചിട്ടുണ്ട്.
ഉരുളുകുന്ന് ഭാഗം മുതൽ ആര്യനാട് പഞ്ചായത്തിന്റെ അതിർത്തി വരെയുള്ള ഭാഗത്താണ് തകർച്ച.
ആര്യനാട് പഞ്ചായത്തിന്റെ പരിധിയിലുള്ള റോഡിന്റെ ഭാഗവും തകർച്ചയിലല്ല. നിലവിലെ വിതുര പഞ്ചായത്ത് ഭരണ സമിതിയുടെ വിവിധ ബജറ്റുകളിലായി പ്രഖ്യാപിച്ച തുക ഉപയോഗിച്ചാണ് റോഡിന്റെ ഒരു ഭാഗത്തെ തകർച്ച പരിഹരിച്ചത്.
ടാറിങ്ങിനൊപ്പം ഓട നിർമാണവും നടത്തി.
എന്നാൽ ഈ ഒരു കിലോ മീറ്റർ കഴിഞ്ഞുള്ള ഭാഗമാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഈ ഭാഗത്തെ ടാർ ഏതാണ്ട് ഇളകി.
ചല്ലി റോഡിലാകെ അപകടകരമായി നിലയിൽ ഇളകി കിടക്കുകയാണ്. ഇതു ഇരുചക്ര വാഹന യാത്രക്കാർക്കാണ് ഏറെ ഭീഷണി.
കയറ്റിറക്കങ്ങൾ ഉള്ളതു അപകടാവസ്ഥ കൂട്ടുന്നു.
മഴ കനത്താൽ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നതും അപകടാവസ്ഥ സൃഷ്ടിക്കുന്നു. മേമല റോഡിലെ വലിയവേങ്കാട് നിന്ന് ആരംഭിക്കുന്ന റോഡ് നൂറ് കണക്കിനു പേർ ദിവസവും ആശ്രയിക്കുന്നു. മൂന്ന് പഞ്ചായത്തുകളുടെ അധികാര പരിധിയിലായതിനാൽ ബ്ലോക്ക് പഞ്ചായത്തോ ജില്ലാ പഞ്ചായത്തോ എംഎൽഎയോ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]