തിരുവനന്തപുരം ∙ പാതിരപ്പള്ളി വാർഡിലെ ഇരപ്പുക്കുഴി– അമ്പഴംകോട് റോഡിലെ ടാറിങ്ങിനു മാസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളക്കെട്ട് തടയുന്നതിനുള്ള സംവിധാനം ഒരുക്കാതെ റോഡ് ടാർ ചെയ്തതു കാരണം ടാറിങ് കഴിഞ്ഞ് മാസങ്ങൾ കഴിയും മുൻപേ ടാർ ഇളകി റോഡ് നാമാവശേഷമായി.
ഇതു കാരണം നൂറു കണക്കിന് യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്. 2010ൽ കെ.
മുരളീധരന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള റോഡ് ടാർ ചെയ്തത്.
റോഡിന്റെ മുക്കാൽ ഭാഗത്തെയും ടാറിങ് മാസങ്ങൾക്കകം പൊളിഞ്ഞു. ഈ ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.
മഴ സമയത്ത് തോട് കവിഞ്ഞ് റോഡിനു കുറുകെ വെള്ളമൊഴുകുന്നതും റോഡ് തകരാൻ കാരണമായി. വെള്ളക്കെട്ടുള്ള പ്രദേശത്ത് വെള്ളം ഒഴുകി പോകുന്നതിന് മാർഗം ഒരുക്കാതെ ടാറിങ് നടത്തിയതാണ് ലക്ഷങ്ങളുടെ പാഴ്ചെലവിനു കാരണമെന്നാണ് ആരോപണം.
കാൽനട യാത്ര പോലും അസാധ്യമാണ് റോഡിലൂടെ.
മഴ സമയത്ത് അപകടങ്ങളും ഏറെയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

