
തിരുവല്ലം ∙ പാച്ചല്ലൂർ ജംക്ഷനു സമീപം നാലാംകല്ലിൽ നിന്നു കുമിളി റോഡിലേക്കുള്ള ഇടറോഡിലെ മലിന ജലമൊഴുക്കു തടയാനുള്ള നടപടികൾ തുടങ്ങി. കോർപറേഷൻ ആരോഗ്യ വിഭാഗം ഇന്നലെ സ്ഥലത്ത് എത്തി പരിശോധന നടത്തി.
പ്രധാന റോഡിലെ ഓടയിലെ സ്ലാബ് ഇളക്കി നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ നിന്നുള്ള മലിന ജലം ഒഴുക്കി വിടുന്നതു കണ്ടെത്തിയെന്നും വീടിന്റെ ഉടമസ്ഥരോട് ഓഫിസിൽ ഇന്ന് എത്താൻ ആവശ്യപ്പെട്ടതായും ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. മലിന ജലം ഒഴുക്കിനു ശാശ്വതമായ നടപടി സ്വീകരിക്കുമെന്ന് പരിശോധന നടപടികൾക്കു നേതൃത്വം നൽകിയ കൗൺസിലർ വി.സത്യവതി അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ വണ്ടിത്തടം വരെയുള്ള സ്ലാബ് നീക്കി മലിനജലം എത്തുന്നതിന്റെ മാർഗം കണ്ടെത്തുമെന്നു നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.ആർ.ശ്രീലത പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തിയാൽ പിഴ ചുമത്തും.
നേരത്തെ തന്നെ വിഷയം ശ്രദ്ധയിൽപെട്ടത് അനുസരിച്ചു കുറ്റക്കാരെ കണ്ടെത്തി പിഴ ചുമത്തിയിരുന്നു. കുറ്റം ആവർത്തിച്ചാൽ കർശന നടപടി എടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. മലയാള മനോരമ മന്നം നഗർ ഏജന്റ് എ.ഹബീബ് ആണ് കഴിഞ്ഞ ദിവസം നാടറിയട്ടെ പംക്തിയിലൂടെ വിഷയം അവതരിപ്പിച്ചത്.
പ്രധാന പാതയുടെ മുകൾ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മലിന ജലമാണ് ഈ റോഡിലൂടെ ഒഴുകുന്നത്.
ശുചിമുറി മാലിന്യമടക്കമുള്ള ജലത്തിൽ ചവിട്ടാതെ ഇതുവഴി കടന്നു പോകാനാകില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദുർഗന്ധത്തെ കൂടാതെ പകർച്ച വ്യാധി ഭീഷണിയുമുണ്ട്.
സ്കൂൾ കുട്ടികളടക്കം ഇതുവഴി കടന്നു പോകുന്നവർ വർഷങ്ങളായി ഈ ദുരിതം അനുഭവിക്കുകയാണ്. ഇട
റോഡിൽ മലിന ജലം പലപ്പോഴും കെട്ടിക്കിടക്കുകയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ മലിനജലം പതിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]