
പാലോട് ∙ പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ യുവാവ് ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നു. തലച്ചോറിൽ രക്തക്കുഴലുകൾ പൊട്ടിയാണ് പക്ഷാഘാതം സംഭവിച്ചത്.വട്ടപ്പാറ പാറയിൽ പുത്തൻ വീട്ടിൽ മുനീർ (38) ആണ് സുമനസ്സുകളുടെ കാരുണ്യം കാത്തിരിക്കുന്നത്.
അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ വീണ്ടും രക്തസ്രാവം ഉണ്ടാകാനും രക്തം കട്ടപിടിച്ചു തുടർച്ചയായി അപസ്മാരം ഉണ്ടായി സ്ഥിതി ഗുരുതരമാകാനും സാധ്യതയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. രണ്ടുമാസം മുൻപാണ് രോഗം ബാധിച്ചത്.
ശരീരത്തിന്റെ ഒരു ഭാഗം തളർന്നു. മെഡിക്കൽ കോളജ് ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ ഒന്നര മാസത്തോളം ചികിത്സിച്ചു.
ശസ്ത്രക്രിയയ്ക്ക് പണം ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടക്കി.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം വളരെ വിഷമിക്കുകയാണ് ഭാര്യയും ബന്ധുക്കളും. നിലവിൽ പാലോട് പാപ്പനംകോടുള്ള ഭാര്യാസഹേദരിയുടെ വീട്ടിലാണ് മുനീറും ഭാര്യയും താമസിക്കുന്നത്.
കൂലിപ്പണിക്കരനായിരുന്ന മുനീറിന് സ്വന്തമായി വസ്തു ഇല്ല. വാടകക്കെട്ടിടത്തിലാണ് മൂന്നംഗ കുടുംബം കഴിഞ്ഞത്.
അസുഖം ബാധിച്ചതിനെ തുടർന്നാണ് താമസം മാറിയത്. 8 വയസ്സുള്ള മകൻ, പഠനത്തിനായി ആയൂരുള്ള ബന്ധു വീട്ടിലാണ് നിൽക്കുന്നത്.
മുനീറിന്റെ ചികിത്സാർഥം ഭാര്യ ഷീജ മുനീറിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ആയുർ ശാഖയിൽ അക്കൗണ്ട് തുറന്നു. യുപിഐ അക്കൗണ്ട് ഷീജയുടെ പേരിലാണ്.
സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരം
സൗത്ത് ഇന്ത്യൻ ബാങ്ക്, ആയുർ ശാഖ.
അക്കൗണ്ട് നമ്പർ: 0668053000003776
ഐഎഫ്എസ്സി: SIBL0000668
ഫോൺ നമ്പർ: 8943220691
യുപിഐ അക്കൗണ്ട് നമ്പർ: 8943220691
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]