നെടുമങ്ങാട് ∙ വഴയില-പഴകുറ്റി–നെടുമങ്ങാട് നാലുവരി പാതയുടെ നിർമാണ ജോലികൾ പുരോഗമിക്കുന്നു. 11.24 കിലോമീറ്റർ റോഡ് മൂന്ന് റീച്ചുകളായി തിരിച്ചാണ് ജോലികൾ.
ഇതിൽ ഒന്നാം റീച്ചിൽ ജോലികൾ നടക്കുന്നതിനാൽ ഇൗ ഭാഗത്തെ റോഡിൽ വാഹനങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം റീച്ച്
വഴയില മുതൽ കെൽട്രോൺ ജംക്ഷൻ വരെ 3.94 കിലോമീറ്റർ. റോഡിന്റെ വശത്തെ സംരക്ഷണ ഭിത്തിയുടെയും കലുങ്കിന്റെയും ജോലികൾ നടക്കുകയാണ്.
കരകുളം പാലത്തിന്റെ നിർമാണവും ഇൗ റീച്ചിൽ ആണ്. ഒന്നാം റീച്ചിൽ സ്ഥലമേറ്റെടുക്കൽ ഏകദേശം പൂർത്തിയായി.
സർക്കാർ കെട്ടിടങ്ങളുടെ നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകൾക്ക് നഷ്ടപരിഹാരവും നൽകി.
രണ്ടാം റീച്ച്
കെൽട്രോൺ ജംക്ഷൻ മുതൽ വാളിക്കോട് വരെ 4.16 കിലോമീറ്റർ.
സ്ഥലമേറ്റെടുക്കൽ 80 ശതമാനം പൂർത്തിയായി. ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയതായി അധികൃതർ അറിയിച്ചു.
ശേഷിച്ച സ്ഥലം എടുക്കുന്ന ജോലികൾ നടക്കുകയാണ്. കരാർ സാങ്കേതിക അനുമതിക്കുള്ള നടപടി ക്രമങ്ങളിലാണ്.
മൂന്നാം റീച്ച്
വാളിക്കോട് മുതൽ പഴകുറ്റി–കച്ചേരി ജംക്ഷൻ–11–ാം കല്ല് വരെ 3.2 കിലോമീറ്റർ.
ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുന്നു.
കരകുളത്ത് പുതിയ പാലം
വീതി കുറഞ്ഞ കരകുളം പാലം പൊളിച്ചാണ് പുതിയ പാലം നിർമിക്കുന്നത്. ഇതിനായി പാലത്തിന്റെ ഒരു വശത്ത് ജോലികൾ ആരംഭിച്ചു. ഇവിടെ ജോലികൾ പൂർത്തിയാക്കി വാഹനങ്ങൾ കടത്തിവിട്ട
ശേഷമായിരിക്കും മറുവശത്ത് നിർമാണം തുടങ്ങുകയെന്നും അധികൃതർ അറിയിച്ചു.
മേൽപ്പാലം
കരകുളം പാലം ജംക്ഷന് സമീപത്ത് നിന്ന് ആരംഭിച്ച് കെൽട്രോൺ ജംക്ഷനിൽ അവസാനിക്കും. പൈലിങ് ജോലികൾ കഴിഞ്ഞു.
പിയർ നിർമാണം പുരോഗമിക്കുന്നു. മേൽപാലത്തിന്റെ ഇരുഭാഗങ്ങളിലുമായി 150 മീറ്റർ വീതം 300 മീറ്റർ അപ്രോച്ച് റോഡും 375 മീറ്റർ ഫ്ലൈ ഓവറും ആണ്.
ആകെ 675 മീറ്റർ നീളവും 16.75 മീറ്റർ വീതിയും ആണ് മേൽപ്പാലത്തിന് ഉള്ളത്. 59 കോടി രൂപ ചെലവിലാണ് നിർമാണം.
അടുത്ത മാർച്ചോടു കൂടി പൂർത്തിയാകുമെന്നാണ് വിവരം.
നാലുവരിപ്പാതയിൽ
21 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന് 15 മീറ്റർ വീതിയിൽ ആണ് ടാറിങ്. രണ്ടുമീറ്റർ മീഡിയൻ.
ഇരുവശങ്ങളിലുമായി രണ്ടു മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്ഥലവും ഓടയും ഉണ്ടാകും. 1185.19 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
കിഫ്ബി ഫണ്ടിൽ കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനാണ് നിർമാണ ചുമതല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]