
ഇന്ന്
∙അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.
∙വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ; ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.
∙കന്യാകുമാരി തീരത്ത് രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
പോസ്റ്റ് ഓഫിസുകളിൽ 20,21 തീയതികളിൽ ഇടപാടുകളില്ല
വർക്കല∙ തപാൽ ശൃംഖലയിൽ രാജ്യ വ്യാപകമായി നടപ്പിലാക്കുന്ന ഐടി 2.0 റോൾ ഔട്ടിന്റെ ഭാഗമായി, ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫിസും അതിനു കീഴിലുള്ള സബ് ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും 22 മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറും. ഇതിനാൽ 20 മുതൽ രണ്ട് പ്രവൃത്തി ദിവസത്തേക്ക് ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫിസിലും അതിന് കീഴിലുള്ള 41 സബ് പോസ്റ്റ് ഓഫിസുകൾ, 102 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകൾ എന്നിവിടങ്ങളിൽ ഒരു ഇടപാടുകളും ഉണ്ടായിരിക്കില്ലെന്നു തിരുവനന്തപുരം നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ആർ.രാഹുൽ അറിയിച്ചു.
വിദ്യാമൃതം പദ്ധതി: സൗജന്യമായി കോഴ്സുകൾ
തിരുവനന്തപുരം∙ നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും ചേർന്നു നടപ്പാക്കുന്ന വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലൂടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് എൻജിനീയറിങ്. പോളിടെക്നിക്, ഫാർമസി, ആർട്സ് കോഴ്സുകൾ പഠിക്കാൻ അവസരം.
എംജിഎം ഗ്രൂപ്പിന്റെ എറണാകുളം, വളാഞ്ചേരി എന്നിവിടങ്ങളിലെ ബിടെക് കോഴ്സുകളിലും കിളിമാനൂർ, എറണാകുളം, കണ്ണൂർ, വളാഞ്ചേരി എന്നിവിടങ്ങളിലെ പോളിടെക്നിക് കോഴ്സുകളിലും ഫാർമസി കോഴ്സുകളിലുമാണ് പ്രവേശനം. തിരുവനന്തപുരം ജില്ലയിലെ വിദ്യാർഥികൾക്കായി 20ന് 11ന് സെക്രട്ടേറിയറ്റിന് സമീപത്തെ പ്രസ് ക്ലബ് ഹാളിൽ സ്പോട് അഡ്മിഷൻ നടത്തും.
എംജിഎം സ്കോളർഷിപ് സ്കീമും ലഭ്യമാണ്. ഫോൺ: 99464 85111, 99464 84111
ബിടെക് പ്രവേശനം
തിരുവനന്തപുരം∙ കണ്ണമ്മൂല ജോൺ കോക്സ് മെമ്മോറിയൽ സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബി.ടെക് കോഴ്സുകൾക്ക് ഗവൺമെന്റ് കീം അലോട്മെന്റ് വഴി ഇപ്പോൾ ഓപ്ഷനുകൾ നൽകാം.
ബയോ മെഡിക്കൽ ആൻഡ് റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ കോഴ്സുകളിലേക്ക് JIT കോഡിലൂടെ ഇപ്പോൾ അപേക്ഷിക്കാം. 9496 981 555, 9496 981 666, 9496 981 777. ഇവിടെ പോളിടെക്നിക് കോഴ്സുകളിലും സീറ്റൊഴിവുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]