
ലൂപ്പസ് ദിനാചരണം സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവന്തപുരം ∙ ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ, കേരള ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം സൊസൈറ്റി, റുമാകെയർ തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തിൽ തമ്പാനൂരിലെ സെൻട്രൽ റെസിഡൻസിയിൽ ലോക ലൂപ്പസ് ദിനാചരണം സംഘടിപ്പിച്ചു. ഡോ. ഗ്ലാക്സൺ അലക്സ് അധ്യക്ഷത വഹിച്ച പരിപാടി, മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.
പൊതുസമൂഹത്തിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ ലൂപ്പസ് രോഗ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. പി.ടി. രജിന മോഹൻ (ഓഫ്താൽമോളജി), ഡോ. ആർ.എസ്.വിഷ്ണു (നെഫ്രോളജി), ഡോ. നിതു ബി. ജോൺസ് (ഡെർമറ്റോളജി) എന്നിവർ ബോധവൽകരണ ക്ലാസ് നയിച്ചു.
ലൂപ്പസ് ട്രസ്റ്റിന്റെ പ്രതിനിധിയായ അസർ, കാണികളുമായി ലൂപ്പസ് രോഗത്തെ പറ്റി ആശയവിനിമയം നടത്തി. റൂമാകെയറിന്റെ മാനേജർ കെ.നിധീഷ്, വചസമൃത (പ്രസിഡന്റ് എൽടിഐ), ലൂപ്പസ് രോഗികൾ, അവരുടെ ശ്രൂഷകർ, ആരോഗ്യ വിദഗ്ധർ എന്നിവർ പങ്കെടുത്തു. സാംസ്കാരിക പരിപാടികളും ഇതോടൊപ്പം അരങ്ങേറി.