
വിഴിഞ്ഞം ടൂറിസം പാർക്ക്: ആദ്യഘട്ട നവീകരണം പൂർത്തിയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം∙ ഹാർബർ റോഡിൽ വർഷങ്ങളായി ശോച്യാവസ്ഥയിൽ തുടർന്ന ടൂറിസം പാർക്ക് പുനരുദ്ധാരണ ജോലികളുടെ ആദ്യ ഘട്ടം പൂർത്തിയായി. നഗരസഭ നേതൃത്വത്തിൽ 40 ലക്ഷം രൂപ ചെലവിട്ടുള്ള പുനരുദ്ധാരണ പദ്ധതിയിൽ കൂറ്റൻ കോൺക്രീറ്റ് ബ്ലോക്കുകൾ കടലിന് അഭിമുഖമായി അടുക്കുന്ന ജോലിയാണ് പൂർത്തിയാക്കിയത്.ഇതോടെ വർഷകാല തിരയടിയിൽ കടൽ കര കവരുമെന്ന ഭീതി ഒഴിവായി.
ഇനി മണൽ വിരിച്ചു മോടിയാക്കും. വൈകാതെ തുടങ്ങുന്ന രണ്ടാം ഘട്ട വികസനത്തിൽ കുട്ടികളുടെ വിനോദത്തിനുള്ള കളിക്കോപ്പുകളുൾപ്പെടെ സ്ഥാപിക്കുമെന്നു കൗൺസിലർ നിസാമുദീൻ പറഞ്ഞു. 2015 ൽ പൂർത്തിയായ പാർക്കിൽ കഫറ്റീരിയ,ചിൽഡ്രൻസ് പാർക്ക്,കളിക്കോപ്പുകൾ,പുൽത്തകിടി,അലങ്കാരവിളക്കുകൾ എന്നിവ സജ്ജമാക്കിയിരുന്നുവെങ്കിലും സംരക്ഷണമില്ലാത്തതിനാൽ നശിച്ചു. പാർക്കിന്റെ ശോചനീയാവസ്ഥ സംബന്ധിച്ചു മലയാള മനോരമ വാർത്ത നൽകിയിരുന്നു.