കോഴിക്കോട്/തിരുവനന്തപുരം ∙ പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. കെ.എ.
സലിം (86) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.
സംസ്കാരം നാളെ തിരുവനന്തപുരം പേട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ.
1963 ല് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും 1966 ൽ ജനറൽ മെഡിസിനിൽ എംഡിയും പാസായ സലിം വിദേശത്ത് പരിശീലനവും പൂർത്തിയാക്കി. 1978 ൽ ലണ്ടൻ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസിന്റെയും 1982 ൽ ലണ്ടൻ റോയൽ കോളജ് ഓഫ് പത്തോളജിസ്റ്റന്റെയും ബിരുദാനന്തര ബിരുദവും നേടി.
മറ്റ് പ്രശസ്ത വിദേശ ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്.
രോഗി പരിചരണത്തിനൊപ്പം തന്നെ മെഡിക്കൽ അധ്യാപന മേഖലയിലും ഡോ. കെ.എസ്.
സലീമിന്റെ സേവനം നിസ്തുലമാണ്. കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ സേവനമനുഷ്ഠിച്ച ഡോ.
സലീമിന് വിപുലമായ ശിഷ്യസമ്പത്തുണ്ട് . കോഴിക്കോട് മെഡിക്കൽ കോളജിൽ ഹെമറ്റോളജി വിഭാഗത്തിന് തുടക്കം കുറിച്ചത് അദ്ദേഹമാണ്.
രക്തസംബന്ധമായ പഠനങ്ങളിലും ചികിത്സയിലും രാജ്യത്തുതന്നെ എണ്ണപ്പെട്ട
ഡോക്ടർമാരിൽ ഒരാളാണ്. രാജ്യാന്തരതലത്തിലും അറിയപ്പെട്ട
ഡോ.സലിം സൗദി അറേബ്യയിൽ കിങ് ഖാലിദ് യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിനിൽ അസോഷ്യേറ്റ് പ്രഫസർ ആയും പ്രവർത്തിച്ചു. ലണ്ടനിൽ നാഷനൽ ഹെൽത്ത് സർവീസസിൽ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.
പരേതയായ പാത്തുമ്മാൾ ആണ് ഭാര്യ. ഡോ.
ഷഫീഖ് ( ബർമിങ്ങാം, യുകെ) റഫീഖ് (സൗദി) ഡോ. ആഷിഖ്, ഡോ.
സജിക് (യു.കെ) എന്നിവരാണ് മക്കൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

