നെടുമങ്ങാട്∙ രാജ്യത്തിന് മാതൃകയായ ഒരു പൊതുവിതരണ സംവിധാനം നിലവിലുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജി.ആർ അനിൽ. അർഹരായ 39,000 കുടുംബങ്ങൾക്ക് പുതുതായി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.മുൻഗണന പട്ടികയുടെ ശുദ്ധീകരണം ഒരു തുടർ പ്രക്രിയയായി കണ്ട് അനർഹരുടെ മുൻഗണന വിഭാഗം കാർഡുകൾ പിടിച്ചെടുക്കുന്നതിനും ഇൗ ഒഴിവുകളിൽ അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തി അവരുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഈ സർക്കാർ 5,85,169 കുടുംബങ്ങൾക്ക് പുതുതായി റേഷൻ കാർഡ് അനുവദിച്ചിട്ടുണ്ട്.
1,25,326 മുൻഗണനാ കാർഡുകളും 4,45,610 പൊതുവിഭാഗം കാർഡുകളും 8,427 (എൻപിഐ) കാർഡുകളും പുതുതായി അനുവദിച്ചിട്ടുണ്ട്. പുതുതായി അനുവദിച്ചതും തരംമാറ്റി നൽകിയതും ഉൾപ്പെടെ അർഹരായ 6,76,700 കുടുംബങ്ങൾക്ക് മുൻഗണന കാർഡുകൾ നൽകിയിട്ടുണ്ട്. നഗരസഭ ചെയർമാൻ ആർ.ജയദേവൻ അധ്യക്ഷനായി.
സിവിൽ സപ്ലൈസ് കമ്മിഷണർ കെ.എസ്.ഹിമ, കൗൺസിലർ ജെ.കൃഷ്ണകുമാർ, ജില്ലാ സപ്ലൈ ഓഫിസർ കെ.വി.സിന്ധു, നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫിസർ സീമ, അസിസ്റ്റന്റ് സപ്ലൈ ഓഫിസർ മധു എന്നിവർ പ്രസംഗിച്ചു.
ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് പരാതി
കോൺഗ്രസ്, ബിജെപി പ്രതിനിധികളെ ചടങ്ങിൽ ക്ഷണിച്ചില്ലെന്ന് അതത് പാർട്ടി നേതാക്കൾ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

