ആറ്റിങ്ങൽ∙ ഇടയ്ക്കോട് പിരപ്പമൺകാട് ഏലായിൽ നികത്തിയ വയലുകൾ വീണ്ടെടുക്കാൻ റവന്യു അധികൃതർ നടപടി ആരംഭിച്ചു. വയലിൽ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യിക്കുന്നതിനുള്ള നടപടി വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് വയലും തണ്ണീർത്തടങ്ങളും നികത്തുന്നതു സംബന്ധിച്ചു പരാതി ഉയർന്നത്. സംഭവം വിവാദമായതോടെ കൃഷി– റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച തന്ന വസ്തു ഉടമയ്ക്ക് സ്റ്റോ മെമ്മോ നലികി.
കൊണ്ടിട്ട
മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തും നൽകി. തുടർന്നാണ് മണ്ണ് നീക്കം ചെയ്യാൻ നടപടി ആരംഭിച്ചത്.
ഇന്നലെ രാവിലെ മണ്ണുമാന്തി യന്ത്രം എത്തിച്ച് മണ്ണ് സമീപത്തെ പുരയിടത്തിലേക്ക് കോരി ഇട്ടു. വില്ലേജ് ഓഫിസർ ഇ. ഷൈമോന്റെ നേതൃത്വത്തിൽ വില്ലേജ് അധികൃതർ സ്ഥലത്തെത്തി വേണ്ട
നിർദേശങ്ങൾ നൽകി. പിരപ്പമൺകാട് ഏല പാടശേഖര സമിതി കഴിഞ്ഞ ദിവസം അനധികൃതമായി വയൽ നികത്തുന്നത് ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയിരുന്നു
പഞ്ചായത്തിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം
ആറ്റിങ്ങൽ∙ പിരപ്പമൺകാട് ഏലായിൽ അനധികൃതമായി വയൽ നികത്തിയവർക്കെതിരെ പഞ്ചായത്ത് നടപടി എടുക്കണമെന്നും വയൽ നികത്തിയതിന് പിന്നിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശ ഉണ്ടെന്ന് ആരോപിച്ചും ഡിവൈഎഫ്ഐ മുദാക്കൽ മേഖല കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി.
ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി സി.ജി. വിഷ്ണു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എം.ബി ദിനേശ്, ബി.രാജീവ്, എസ്.സുഖിൽ, ഭാഗ്യ മുരളി, അക്ഷയ് എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് പ്രവർത്തകർ വില്ലേജ് ഓഫിസറെ ഉപരോധിച്ചു
ആറ്റിങ്ങൽ∙ പിരപ്പമൺകാട് ഏലായയിൽ അനധികൃതമായി വയൽ നികത്തുന്നതിന് എതിരെ മണ്ണിട്ട പ്രദേശങ്ങളിൽ കൊടി നാട്ടിയും, ഇടയ്ക്കോട് വില്ലേജ് ഓഫിസറെ ഉപരോധിച്ചും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് ശരുൺ കുമാർ , ബി.വിജയകുമാർ, വിഷ്ണു രവീന്ദ്രൻ –, ജെ. ലിഷു., എൻ.
നിതിൻ, ഷിബു പാണച്ചേരി, എസ്. പ്രദീപ്, ബിനു, എസ്.പ്രസാദ്.
എന്നവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

