നാഗർകോവിൽ∙ പൊങ്കൽ ആഘോഷത്തിന്റെ നാലാം നാളായ കാണും പൊങ്കൽ ദിനമായ ഇന്നലെ കന്യാകുമാരി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകരുടെ വൻതിരക്ക്. 14നു ബോഗിയും 15നു തൈപ്പൊങ്കലും 16നു മാട്ടുപ്പൊങ്കലുമായിരുന്നു. കാണുംപൊങ്കൽ ദിനമായ ഇന്നലെ കന്യാകുമാരി, പത്മനാഭപുരം കൊട്ടാരം, തൃപ്പരപ്പ് അരുവി, മാത്തൂർ തൊട്ടിപ്പാലം, ശൊത്തവിള ബീച്ച്, വട്ടക്കോട്ട, മുട്ടം, കുളച്ചൽ എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
സൂര്യോദയം കാണാനും പുലർച്ചെ മുതൽ വിനോദസഞ്ചാരികളുടെ നല്ല തിരക്കായിരുന്നു.
പൊങ്കൽ ആഘോഷത്തോടനു ബന്ധിച്ചു കന്യാകുമാരി വിവേകാനന്ദസ്മാരകത്തിലേക്കുള്ള ബോട്ട് സർവീസ് ഇന്നലെയും രാവിലെ ആറിനാരംഭിച്ചു. തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചുള്ള തുടർ അവധി ഇന്ന് അവസാനിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

