തിരുവനന്തപുരം ∙ ജില്ലയിലെ 4 നഗരസഭകളായ വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിവയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞതോടെ സ്ഥാനാർഥിനിർണയ നടപടികളിലേക്കു രാഷ്ട്രീയപാർട്ടികൾ നീങ്ങും. ഇന്നലെയായിരുന്നു നാലിടത്തെയും നറുക്കെടുപ്പ്.
വർക്കലയിൽ 2 വട്ടം നറുക്ക്
വർക്കല ∙ നഗരസഭയിലെ ആകെയുള്ള 34 വാർഡുകളിൽ 19 എണ്ണം സംവരണ വാർഡുകളായി. മൂന്നിടങ്ങളിൽ പട്ടികജാതി സ്ത്രീ സംവരണവും രണ്ടിടത്ത് പട്ടികജാതി ജനറൽ സംവരണവുമായി.
14 വാർഡുകൾ സ്ത്രീ സംവരണ പട്ടികയിലുമുണ്ട്. നഗരസഭ അധ്യക്ഷൻ മത്സരിച്ച വാർഡ് ഇക്കുറി വനിതാ സംവരണമായി മാറി.
നടയറ വാർഡ് തുടർച്ചയായി മൂന്നാംവട്ടവും സംവരണമായി മാറിയതിൽ എതിർപ്പുമായി കോൺഗ്രസ് രംഗത്തു വന്നതിനെ തുടർന്നു വീണ്ടും നറുക്ക് ഇട്ടാണ് പുതിയ പട്ടിക തയാറാക്കിയത്. മാത്രമല്ല, മൂന്നു പട്ടികജാതി വനിത സംവരണത്തിനു പകരം ആദ്യ പട്ടികയിൽ രണ്ടു വാർഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
സംവരണവാർഡുകൾ ഇനി പറയുന്നു.
∙എസ്സി വനിത: 2 ഇടപ്പറമ്പ്, 26 ഹോസ്പിറ്റൽ, 34 കുരയ്ക്കണ്ണി.
∙എസ്സി: 19.രാമന്തളി, 21.വള്ളക്കടവ്.
∙വനിത: 3.ജനതാമുക്ക്, 5 കല്ലാഴി, 6 പുല്ലാന്നിക്കോട്, 7 അയണിക്കുഴിവിള, 13 ചെറുകുന്നം, 15 ടിച്ചേഴ്സ് കോളനി, 20 പണയിൽ, 22 പെരുങ്കുളം, 23 കോട്ടുമൂല, 24 മൈതാനം, 25 മുനിസിപ്പൽ ഓഫിസ്, 28 ജനാർദനപുരം, 30 ജവാഹർ പാർക്ക്, 33.പാപനാശം.
∙ജനറൽ: 1 വിളക്കുളം, 4 കരുനിലക്കോട്, 8 കണ്ണംബ, 9 നടയറ, 10 കണ്വാശ്രം, 11 ചാലുവിള, 12 കല്ലങ്കോണം, 14 ശിവഗിരി, 16 രഘുനാഥപുരം, 17 പുത്തൻചന്ത, 18 തച്ചൻകോണം, 27.ടെംപിൾ, 29 മുണ്ടയിൽ 31 പുന്നമൂട് 32 പാറയിൽ.
ആറ്റിങ്ങൽ ചെയർപഴ്സന്റെ വാർഡ് ജനറൽ
ആറ്റിങ്ങൽ ∙ നഗരസഭ ചെയർപഴ്സൻ എസ്.കുമാരിയുടെ സിറ്റിങ് വാർഡായ തച്ചൂർകുന്ന് വാർഡ് ഇക്കുറി ജനറൽ വാർഡായി. സ്ഥിരം സമിതി ചെയർമാൻമാരായ നജാം, രമ്യ സുധീർ എന്നിവരുടെ സിറ്റിങ് വാർഡുകളായ ആലംകോടും കോസ്മോ ഗാർഡൻസും (പഴയ ചിറ്റാറ്റിൻകര) പട്ടികജാതി സ്ത്രീ സംവരണ വാർഡുകളായി.
∙എസ്സി: 1 കൊച്ചുവിള.
∙എസ്സി സ്ത്രീ: 2 ആലംകോട്, 14 കോസ്മോ ഗാർഡൻസ്.
∙വനിത: 5 കരിച്ചിയിൽ, 7 ആറാട്ടുകടവ്, 8 അവനവഞ്ചേരി, 9 ഗ്രാമം, 13 അമ്പലംമുക്ക്, 18 ഐടിഐ, 19 പാർവതീപുരം, 20 കാഞ്ഞിരംകോണം, 21 വിളയിൽമൂല, 23 കൊടുമൺ, 25 എസിഎസി നഗർ, 26 ടൗൺ, 28 കുഴിമുക്ക്, 31 ടൗൺഹാൾ
നെയ്യാറ്റിൻകരയിൽ മാറിമറിഞ്ഞ് വാർഡുകൾ
നെയ്യാറ്റിൻകര ∙ ചെയർമാൻ പി.കെ.രാജ്മോഹൻ മത്സരിച്ചു വിജയിച്ച മൂന്നുകല്ലിൻമൂട് വാർഡ് വനിതാ സംവരണമായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ എൻ.കെ.അനിത കുമാരി തുടർച്ചയായി 3 തവണ വിജയിച്ച പിരായുംമൂട് വാർഡ് പട്ടികജാതി സംവരണത്തിലേക്കു മാറി.
ബിജെപി നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ വിജയിച്ച രാമേശ്വരം വാർഡും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജെ.ജോസ് ഫ്രാങ്ക്ളിൻ വിജയിച്ച മുട്ടയ്ക്കാട് വാർഡും നറുക്കെടുപ്പിൽ സ്ത്രീകൾക്കായി.
ആകെ വാർഡുകൾ: 46
∙വനിത: 2.പുത്തനമ്പലം, 3 മൂന്നുകല്ലിൻമൂട്, 4 കൂട്ടപ്പന, 8 വടകോട്, 10 മുട്ടയ്ക്കാട്, 12 മാമ്പഴക്കര, 14 പെരുമ്പഴുതൂർ, 16 പ്ലാവിള, 17 ചെമ്മൺതട്ട്, 21 തവരവിള, 24 മരുതത്തൂർ, 25 ഇരുമ്പിൽ, 26 ഫോർട്ട്, 28 കൃഷ്ണപുരം, 30 നാരായണപുരം, 36 അത്താഴമംഗലം, 42 ആലുംമൂട്, 44 ബ്രഹ്മംകോട്, 45 അതിയന്നൂർ, 46.വഴിമുക്ക്
∙ എസ്സി: 31 അമരവിള, 33 പിരായുംമൂട്
∙ എസ്സി വനിത: 5. പള്ളിവിളാകം, 6 തേരന്നൂർ, 29 രാമേശ്വരം.
∙ജനറൽ: 1 ആറാലുംമൂട്, 7 പുന്നയ്ക്കാട്, 9 കളത്തുവിള, 11 ഇളവനിക്കര, 13 മുള്ളറവിള, 15 ആലംപൊറ്റ, 18 തൊഴുക്കൽ, 19 വഴുതൂർ, 20 കൊല്ലവംവിള, 22 കുളത്താമൽ, 23 ചായ്ക്കോട്ടുകോണം, 27 ഗ്രാമം, 32 പുല്ലാമല, 34 ഓലത്താന്നി, 35 ചുണ്ടവിള, 37 കവളാകുളം, 38 പനങ്ങാട്ടുകരി, 39 നിലമേൽ, 40 മണലൂർ, 41 ഊരൂട്ടുകാല, 43 ടൗൺ.
നെടുമങ്ങാട് പുതിയ
3 വാർഡുകൾ
വനിതാ സംവരണം
നെടുമങ്ങാട് ∙ നഗരസഭയിൽ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞതോടെ പുതുതായി രൂപീകരിച്ച 3 വാർഡുകളും വനിത സംവരണമായി.
ഇതിൽ പാളയത്തിൻമുകൾ പട്ടികജാതി വനിത സംവരണം ആയപ്പോൾ പനങ്ങോട്ടേല, പതിനൊന്നാം കല്ല് വാർഡുകൾ സ്ത്രീ സംവരണമാണ്. പുതുതായി രൂപീകരിച്ച 3 എണ്ണം ഉൾപ്പെടെ 42 വാർഡുകൾ ആണ് നഗരസഭയിൽ.
പുറമേ മൂത്താംകോണം വാർഡും പട്ടികജാതി വനിത സംവരണം ആയപ്പോൾ കുശർകോട്, പടവള്ളിക്കോണം പട്ടികജാതി സംവരണ വാർഡുകളായി. അധ്യക്ഷ സി.എസ്.ശ്രീജ വിജയിച്ച പറമുട്ടം ജനറൽ വാർഡ് ആയി. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ വിജയിച്ച പരിയാരം വാർഡ് വനിത സംവരണമായി.
സ്ഥിരസമിതി അധ്യക്ഷൻമാരായ ബി.സതീശൻ, പി.ഹരികേശൻ നായർ എന്നിവർ വിജയിച്ച മണക്കോട്, തറട്ട വാർഡുകളും നഗരസഭ പ്രതിപക്ഷ നേതാവ് പുങ്കുംമൂട് അജി വിജയിച്ച പുങ്കുംമൂട് വാർഡും വനിത സംവരണമായി.
∙വനിത: 1 കല്ലുവരമ്പ്, 6 മണക്കോട്, 13 കൊല്ലങ്കാവ് 15 വാണ്ട, 16 പനങ്ങോട്ടേല, 17 മുഖവൂർ, 22 തറട്ട, 23 ഇടമല, 25 കണ്ണാറംകോട്, 28 ടിഎച്ച്എസ്, 29 പേരുമല, 30 മാർക്കറ്റ്, 31 പതിനൊന്നാംകല്ല്, 33 പത്താംകല്ല്, 34കൊപ്പം, 37.പേരയത്തുകോണം, 38 പരിയാരം, 40 പുങ്കുംമൂട്, 42.
പൂവത്തൂർ.
കോർപറേഷൻ സംവരണ വാർഡുകൾ: നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം∙ ഉദ്വേഗങ്ങൾക്ക് വിരാമമിട്ട് കോർപറേഷനിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് നടത്തും. 51 വനിതാ സംവരണ വാർഡുകളിൽ നിന്ന് 5 പട്ടിക ജാതി വനിതാ സംവരണ വാർഡുകളുടെയും 50 ജനറൽ വാർഡുകളിൽ നിന്ന് 5 പട്ടിക ജാതി ജനറൽ വാർഡുകളുടെയും നറുക്കെടുപ്പ് നടത്തും.
കോർപറേഷനിൽ 101 വാർഡുകളാണുള്ളത്. 2015, 2020 തിരഞ്ഞെടുപ്പുകളിൽ സംവരണ വാർഡ് ആയിരുന്നവ ഒഴിവാക്കിയാണ് ഇക്കുറി നറുക്കെടുപ്പ് നടത്തുക.
നറുക്കെടുപ്പ് കഴിഞ്ഞാലുടൻ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കാനാണ് മുന്നണികളുടെ തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

