തിരുവനന്തപുരം ∙ മഴ ശക്തമായതോടെ തലസ്ഥാനത്ത് വീണ്ടും പനിയും മറ്റു പകർച്ചവ്യാധികളും പടരുന്നു. 6 ദിവസത്തിനിടയിൽ 3476 പേർ പനിയുടെ പിടിയിലായി.
ആശുപത്രികളിൽ പനിയും അനുബന്ധ പ്രശ്നങ്ങളുമായി ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഉയർന്നു. ജനറൽ ആശുപത്രിയിൽ അതിരാവിലെ മുതൽ വലിയ തിരക്കാണ്. ഡെങ്കി– എലിപ്പനിബാധിതരുടെ എണ്ണവും വർധിക്കുന്നു.
കഴിഞ്ഞ 4ന് എലിപ്പനി ബാധിച്ച് വെള്ളറട സ്വദേശി മരിച്ചു.
9ന് കിഴുവില്ലം സ്വദേശിയും 10നു മുക്കോല പാറവിള സ്വദേശിയും എലിപ്പനി സംശയിച്ച് ചികിത്സയിൽ ഇരിക്കെ മരിച്ചു. അതിർത്തി ഗ്രാമങ്ങളിലും നഗരത്തിലുമാണ് പനി ബാധിതർ ഏറെയും.
6 ദിവസത്തിനിടയിൽ 20 പേർ ഡെങ്കിക്കും 18 പേർ എലിപ്പനിക്കും ചികിത്സ തേടി. 704 പേർക്ക് വയറിളക്ക അനുബന്ധ രോഗങ്ങളുമുണ്ടായി.
32 പേർക്ക് ചിക്കൻ പോക്സ് സ്ഥീരീകരിച്ചു.
കളിപ്പാൻകുളം, കണ്ണമൂല, പാങ്ങപ്പാറ, ചെട്ടിവിളാകം, കല്ലിയൂർ, കിളിമാനൂർ, കടകംപള്ളി, നന്തൻകോട്, രാജാജി നഗർ, ആറ്റുകാൽ, ചാല, കരകുളം, പുത്തൻതോപ്പ് , വെള്ളനാട്, വിതുര, വെള്ളറട, അമ്പൂരി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കാണ് ഡെങ്കിയും എലിപ്പനിയും സ്ഥിരീകരിച്ചത്. പനിയും പകർച്ചവ്യാധികളും ഉയർന്നിട്ടും ജില്ലാ ആരോഗ്യവകുപ്പ് അലംഭാവം തുടരുകയാണ്.
ആശുപത്രികളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കാൻ തയാറായിട്ടില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

