കിളിമാനൂർ ∙ നഗരൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ കീഴ്പേരൂർ പാലം കീഴ്പേരൂർ ക്ഷേത്രം റോഡ് നവീകരിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കം. മാറി മാറി വരുന്ന പഞ്ചായത്ത് കമ്മിറ്റികൾ ചില പൊടികൈകൾ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതല്ലാതെ റോഡ് പൂർണമായും നവീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
കീഴ്പേരൂർ പാലം മുതൽ ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡിന്റെ തുടക്കത്തിലെ 200 മീറ്റർ നിലവിലെ പഞ്ചായത്ത് കമ്മിറ്റി അധികാരത്തിൽ വന്നപ്പോൾ റീടാർ ചെയ്തു.
അതു തകർന്നിട്ട് വർഷങ്ങളായി. നമ്പിമഠം ഭാഗത്ത് കുറച്ച് സ്ഥലം കഴിഞ്ഞ കമ്മിറ്റിയുടെ അവസാന കാലത്ത് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
കോൺക്രീറ്റ് ചെയ്യാതെ കിടക്കുന്ന റോഡും ടാറിങ് നടത്തിയ ഭാഗവും തകർന്ന് കിടക്കുകയാണ്. മഴക്കാലത്ത് ചെളിക്കെട്ടായി മാറുന്ന റോഡിൽ കാൽനട
പോലും ദുഷ്ക്കരമാണ്.
പോങ്ങനാട് നിന്ന് കീഴ്പേരൂർ വെള്ളല്ലൂർ, വെള്ളാപ്പള്ളി എന്നിവിടങ്ങളിൽ പോയി വരാനുള്ള എളുപ്പ വഴിയാണ് പാലം ക്ഷേത്രം റോഡ്. പ്രദേശത്തെ രണ്ട് ക്ഷേത്രങ്ങളായ ചിറക്കരകാവ് ഭഗവതി ക്ഷേത്രം, പാൽക്കടൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ എളുപ്പത്തിൽ പോയി വരാനുള്ള റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.
എത്രയും വേഗം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് അഭ്യർഥിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]